Spread the love

കുറവിലങ്ങാട് പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണം ഇന്നു മുതൽ അർക്കദിയാക്കോന്മാരുടെ ശ്രാദ്ധദിനമായ അടുത്ത ശനിയാഴ്ച വരെ ആഘോഷിക്കും .

എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ഇടവകയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ ജപമാല. 5. 00 നു വിശുദ്ധ കുർബാന. തുടർന്ന് ധൂപപ്രാർഥനയും സന്ദേശവും.

ഇന്നു വൈകുന്നേരം 5. 00 നു മർത്ത്മറിയം ഫൊറോന പള്ളി വികാരി റവ. ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റും. തുടർന്നു വിശുദ്ധ കുർബാനയും സന്ദേശവും. 6.15 ന് ഫാ. മരിയന്റെ കാർമികത്വത്തിൽ ധൂപപ്രാർഥന.

നാളെ 5. 00 നു ഇടവകയിലെ നവവൈദികൻ ഫാ. ജിതിൻ പറശേരിൽ വിശുദ്ധ കുർബാന അർപ്പിക്കും. 6 . 00 ന് മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഫാ. മാത്യു മണവത്ത് ധൂപപ്രാർഥന നടത്തി സന്ദേശം നൽകും.

ചൊവ്വാഴ്ച വൈകുന്നേരം 5. 00 നു മണ്ണാറപ്പാറ പള്ളി അസി. വികാരി ഫാ. അലക്സ് പൈകട വിശുദ്ധ കുർബാന അർപ്പിക്കും. 6 . 00 നു കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രഫസർ ഫാ. കെ.വി. ഏലിയാസ് ധൂപപ്രാർഥന നടത്തി സന്ദേശം നൽകും.

ബുധനാഴ്ച 5. 00 നു വിമലഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് വിശുദ്ധ കുർബാന അർപ്പിക്കും. 6 . 00 നു കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളി വികാരി ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ ധൂപപ്രാർഥന നടത്തും.

വ്യാഴാഴ്ച 5. 00 നു നവവൈദികൻ ഫാ. ജോസഫ് മണിയങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിക്കും. കോട്ടയം മാർത്തോമ്മ തിയോളജിക്കൽ സെമിനാരി പ്രഫസർ ഫാ. സണ്ണി വി. മാത്യു സന്ദേശം നൽകും. ഫാ. ജിബിൻ പറശേരിൽ ധൂപപ്രാർഥന നടത്തും.

വെള്ളിയാഴ്ച 5. 00 നു ഇടവകയിലെ നവവൈദികൻ ഫാ. ജോസഫ് കുറുമുട്ടത്ത് വിശുദ്ധ കുർബാന അർപ്പിക്കും. ഡീക്കൻ പോൾ കൊന്നക്കൽ സന്ദേശവും ധൂപപ്രാർഥനയും നടത്തും.

അർക്കദിയാക്കോന്മാരുടെ ശ്രാദ്ധദിനമായ ശനിയാഴ്ച രാവിലെ 10 .00 ന് തിരുവല്ല രൂപത പ്രൊക്കുറേറ്റർ ഫാ. ജോസ് കല്ലുമാണിക്കൽ മലങ്കരക്രമത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. 12.05 ന് നെയ്യപ്പ നേർച്ച വെഞ്ചരിപ്പ്. 12.15 നു ശ്രാദ്ധം.