ദേശത്തിരുനാളുകൾക്ക് തുടക്കമായി

Spread the love

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ ദേശത്തിരുനാളുകൾക്ക് തുടക്കമായി. ഇന്നലത്തെ ദേശത്തിരുന്നാളിന്‌ വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട കുടുംബങ്ങൾ ആതിഥ്യമരുളി. വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട ഗ്രാമങ്ങളെല്ലാം ഇന്നലെ ആത്മീയതയുടെ വിരുന്നിൽ നിറയുന്ന കാഴ്ചകളായിരുന്നു എങ്ങും.

രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ചെറിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിശ്വാസസമൂഹം കഴുന്നുകളുമായി അവരവരുടെ വീടുകളിലെത്തി പ്രതിഷ്ഠിച്ചു. വീടുകളിൽ പ്രത്യേക പ്രാർഥനകൾ നടന്നു.

കുടുക്കമറ്റം വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമത്തിലുള്ള ചാപ്പലിൽനിന്നും വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങിയ പ്രധാന പ്രദക്ഷിണത്തിൽ, വിവിധ പന്തലുകളിൽ കേന്ദ്രീകരിച്ച് എത്തിയ പ്രദക്ഷിണവും സെൻട്രൽ ജംഗ്ഷനിലെ പ്രത്യേകം ക്രമീകരിച്ച പന്തലിൽ എത്തി, പ്രദക്ഷിണമായി പള്ളിയിലേക്ക് സന്ധ്യയോടെ എത്തിച്ചേർന്നു.. സെൻട്രൽ ജംഗ്ഷനിലെ പന്തലിൽ പ്രത്യേക പ്രാർത്ഥനയും നടന്നു.

വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, അറക്കുളം പുത്തൻപള്ളി സഹവികാരി ഫാ. കുര്യാക്കോസ് വട്ടമുകളേൽ എന്നിവർ പ്രാർത്ഥനാശുശ്രൂഷകളിൽ കാർമികത്വം വഹിച്ചു.

ഇന്ന് വിശുദ്ധ അൽഫോൻസാ സോണിന്റെ ദേശത്തിരുനാണ്.
7.20ന് ഇടവകയിലെ നവവൈദികൻ ഫാ. ജിതിൻ പറശേരിൽ വിശുദ്ധ കുർബാനയർപ്പിക്കും.
നാളെ സെന്റ് ജോസഫ് സോണിന്റെയും വ്യാഴാഴ്ച സാന്തോം സോണിന്റെയും ദേശത്തിരുനാളുകളാണ്.