മാർ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ്യം തേടി ആയിരങ്ങൾ തിരുക്കർമ്മങ്ങളിലും ഉൗട്ടുനേർച്ചയിലും പങ്കെടുത്തു

Spread the love

വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാളാഘോഷവും ഉൗട്ടുനേർച്ചയും കോഴാ സെന്‍റ് ജോസഫ് കപ്പേളയിൽ നടന്നു. മാർ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ്യം തേടി ആയിരങ്ങൾ തിരുക്കർമ്മങ്ങളിലും ഉൗട്ടുനേർച്ചയിലും പങ്കെടുത്തു.

പാലാ രൂപത ചാൻസലർ റവ.ഡോ. ജോസ്് കാക്കല്ലിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിൽ ഉൗട്ടുനേർച്ച ആശീർവദിച്ചു.

ജോസഫ് നാമധാരികളായ വൈദികരെയും ജനപ്രതിനിധികളെയും വിശ്വാസിസമൂഹം പ്രത്യേകം ആദരിച്ചു. പാചക വിദഗ്ധനായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നേർച്ചയൂട്ട് ഒരുക്കിയത്. വിശ്വാസികൾ സമർപ്പിച്ച പച്ചക്കറികളും പലവ്യഞ്ജനങ്ങളുമാണ് നേർച്ചയൂ