കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ സെപ്റ്റബർ 1 മുതൽ 8 വരെ തീയതികളിൽ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷന്റെ ഒരുക്കധ്യാനം ശനിയാഴ്ച നടത്തി.
സെപ്റ്റമ്പർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പിന് ഒരുക്കമായി ഈ മാസം 27 മുതൽ 31 വരെ തീയതികളിലാണ് അഭിഷേകാഗ്നി കൺവൻഷൻ.
20 കമ്മിറ്റികളിലായി ആയിരത്തോളം വോളന്റിയേഴ്സ് ആണ് കണ്‍വൻഷനോട് അനുബന്ധിച്ച് സേവനം ചെയ്യുന്നത്. കണ്‍വൻഷനിലെത്തുന്ന വിശ്വാസികൾക്ക് ഇരിപ്പിടമൊരുക്കാനും ശുശ്രൂഷ ചെയ്യാനുമായി മാത്രം 200 പേരുള്ള ടീമിനെയാണ് സജ്ജമാക്കിയിരിക്കുന്നത്.
കണ്‍വൻഷനിലെത്തുന്നവർക്ക് യാത്രാ സൗകര്യം ഉറപ്പാക്കി 21 റൂട്ടുകളിൽ പ്രത്യേക ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വോളന്റിയേഴ്സ് ടീം പ്രവർത്തനം നടത്തുന്നുണ്ട്. കണ്‍വൻഷനോടനുബന്ധിച്ചുള്ള കൗണ്‍സലിംഗിനും കുമ്പസാരത്തിനും വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വാഹനപാർക്കിംഗിനായി പ്രത്യേകം ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
കണ്വൻഷൻ പന്തലിൽ രോഗികൾക്കായി പ്രത്യേക ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. വാഹനത്തിലിരുന്ന് കണ്‍വൻഷനിൽ പങ്കെടുക്കുന്ന രോഗികളുടെ വാഹനങ്ങൾക്കും പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. രോഗികളുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കാനായി പ്രത്യേക പാസുകൾ വിതരണം ചെയ്യുന്നുണ്ട്.
കുടിവെള്ളം, ഇരിപ്പിടം ക്രമീകരിക്കൽ, രോഗികൾക്ക് സഹായം എന്നിങ്ങനെയും കമ്മിറ്റികൾ പ്രവർത്തനം നടത്തുന്നുണ്ട്.