കുറവിലങ്ങാട് അഭിഷേകാഗ്നി കണ്വൻഷനിലെത്തുന്ന വിശ്വാസികളുടെ സൗകര്യാർഥം കണ്വൻഷനുശേഷമുള്ള യാത്രയ്ക്കു കണ്വൻഷൻ ദിവസങ്ങളിൽ 21 റൂട്ടുകളിൽ പ്രത്യേക ബസ് സൗകര്യം ഒരുക്കി.
1. തോട്ടുവ-കാഞ്ഞിരത്താനം-കുറുപ്പന്തറ-മാൻവെട്ടം
2. തോട്ടുവ-കാപ്പുന്തല-മുട്ടുചിറ-കടുത്തുരുത്തി-വൈക്കം
3. കോഴാ-മരങ്ങാട്ടുപിള്ളി-പാലാ
4. കുര്യനാട്-മോനിപ്പള്ളി-ഇലഞ്ഞി
5. കുര്യനാട്-ഉഴവൂർ-വെളിയന്നൂർ-രാമപുരം
6. കോഴാ-മാണികാവ്-മുക്കവലക്കുന്ന്-വട്ടക്കുന്ന്-ഞീഴൂർ
8. കോഴാ സെന്റ് ജോസഫ് കപ്പേള-മണമ-കാളാമ്പുലി
9. മുവാങ്കൽ-കുടുക്കമറ്റം-ചായംമാവ്-കാട്ടാമ്പാക്ക്-കടുത്തുരുത്തി
10. മുട്ടുങ്കൽ-അശോകാ തിയേറ്റർ-മുക്കവലക്കുന്ന്-വട്ടക്കുന്ന്-വാക്കാട്-ചേരുന്തടം-കുര്യനാട്
11. കുര്യം-കണിയോടി-പാപ്പച്ചിപ്പീടിക-കൊണ്ടൂക്കാലാ-തൂവാനീസ-കോതനെല്ലൂർ
12. പാറ്റാനി തിയേറ്റർ-പട്ടറുമഠം-പള്ളിയമ്പ്-നസ്രത്ത്ഹിൽ-സ്ലീവാപുരം-ഓമല്ലൂർ-കുറുപ്പന്തറ
13. വെമ്പള്ളി-കാണക്കാരി-ഏറ്റുമാനൂർ-അതിരമ്പുഴ
14. നെച്ചിമറ്റം-മടയകുന്ന്-ഇലയ്ക്കാട്-ലേബർ ഇന്ത്യ-കടപ്ലാമറ്റം
15. മുണ്ടൻവരമ്പ്-ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രം
16. കുര്യനാട് പുല്ലുവട്ടം-വെള്ളാന-കുറിച്ചിത്താനം
17. വെമ്പള്ളി-പട്ടിത്താനം-ഏറ്റുമാനൂർ
18. കുര്യം-മടയകുന്ന്-വയലാ-കൂടല്ലൂർ-കടപ്പൂർ
19. നസ്രത്ത്ഹിൽ-കടപ്പൂര്-കാണക്കാരി
20. നാടുകുന്ന്-മരങ്ങാട്ടുപിള്ളി
21. ഇലയ്ക്കാട്-കടപ്ലാമറ്റം
എന്നീ റൂട്ടുകളിലേക്കാണ് പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുള്ളത്.
കണ്വൻഷനുശേഷം പള്ളിക്കവലയിലെ മിനി ബസ് ടെർമിനൽ, പഞ്ചായത്ത് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് വിവിധ സർവീസുകൾ യാത്ര ആരംഭിക്കുന്നത്. പള്ളി പാരീഷ്ഹാളിന് സമീപത്തുനിന്നാണ് മുണ്ടൻവരമ്പ് – കാക്കിനാട് ക്ഷേത്രം ബസ് സർവീസ്. കടപ്ലാമറ്റം ഭാഗത്തേക്കുള്ള ബസുകൾ ഇലയ്ക്കാട് റോഡിന്റെ ആരംഭഭാഗത്തുനിന്നാണ് സർവീസ് തുടങ്ങുന്നത്.