വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും 200 മീറ്റർ അകലെയേ മദ്യശാല പാടുള്ളൂ എന്ന നയം പരിഷ്കരിച്ചു 50 മീറ്റർ ആക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റ് പ്രതിഷേധ റാലി നടത്തി. നിലവിലെ അവസ്ഥയിൽ മദ്യശാലയും പാഠശാലയും ഒരുമിച്ചാകുന്ന വിരോധാഭാസമാണ് സംജാതമാകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പാലാ രൂപത മദ്യവിരുദ്ധ സമിതി ഡയക്ടർ ഫാ. മാത്യു പുതിയിടത്ത് സന്ദേശം നൽകി. യൂണിറ്റ് ഡയക്ടർ ഫാ. മാത്യു വെങ്ങാലൂർ, പ്രസിഡന്റ് വിനു വർഗീസ്, സൈജോ സ്കറിയ എന്നിവർ പ്രസംഗിച്ചു.