ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പ​​ള്ളിയിൽ സ്വീകരണം നൽകി

Spread the love

ഫാ​​ത്തി​​മ മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​ള്ള ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പ​​ള്ളിയിൽ സ്വീകരണം നൽകി. വൈകിട്ട് ഏഴരയോടെ എത്തിച്ചേർന്ന സ​​ന്ദേ​​ശ​​യാ​​ത്ര​​യെ ഫൊറോനാ വി​​കാ​​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, സെ​പ്ഷൽ ക​ണ്‍​ഫെ​സ​ർ ഫാ. ​അ​ല​ക്സാ​ണ്ട​ർ മൂ​ല​ക്കു​ന്നേ​ൽ എ​​ന്നി​​വ​​രു​​ടേയും വി​​ശ്വാ​​സി​​ക​​ളുടേയും​​ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു. ഫാ​​ത്തി​​മ​​മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​രൂ​​പം വ​ണ​ങ്ങി അ​​നു​​ഗ്ര​​ഹ​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളാ​​ണ് ദേ​​വാ​​ല​​യ​​ത്തി​​ൽ എ​​ത്തി​​യ​​ത്.

പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ഫാ​​ത്തി​​മാ​​യി​​ൽ പ​​രി​​ശു​​ദ്ധ അമ്മ പ്ര​​ത്യ​​ക്ഷ​​പ്പെ​ട്ട​​തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് കെ​.​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​ൽ​നി​​ന്നും കൊ​​ണ്ടു​​വ​​ന്ന ഫാ​​ത്തി​​മ മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം വ​​ഹി​​ച്ചു​​കൊ​ണ്ടു​​ള്ള സ​​ന്ദേ​​ശ​​യാ​​ത്ര പാ​​ലാ രൂ​​പ​​ത​​യി​​ലെ അവസാന കേന്ദ്രത്തിലെ സ്വീകരണത്തിന് എത്തിച്ചേർന്നത്.

പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ, മാ​​ലാ​​ഖ​​മാ​​രു​​ടെ വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ൾ ധ​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ​​യും മു​​ത്തു​​ക്കു​​ട​​കളും മുത്തിയമ്മകുടകളുമേന്തിയ വി​​ശ്വാ​​സി​​ക​​ളു​​ടെ​​യും മ​​ധ്യ​​ത്തി​​ലൂ​​ടെ​​ തി​​രു​​സ്വ​​രൂപം ദേ​​വാ​​ല​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​ച്ച​പ്പോൾ പാലാരൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമ്മികത്വത്തിൽ ദേവാലയത്തിൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ പീ​​ഠ​​ത്തി​​ൽ തി​​രു​​സ്വ​​രൂ​​പം പ്ര​​തി​​ഷ്ഠി​​ച്ച ശേ​ഷം ല​​ദീ​​ഞ്ഞ്, ജ​​പ​​മാ​​ല, ഫാ​​ത്തി​​മാ സ​​ന്ദേ​​ശ​​ത്തി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം എ​​ന്നി​​വ ന​​ട​​ന്നു.

പാ​​ലാ രൂ​​പ​​ത ഇ​​വാ​​ഞ്ച​​ലൈ​​സേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ഫാ.​​വി​​ൻ​​സെ​​ന്‍റ് മൂ​​ങ്ങാ​​മാ​​ക്ക​​ൽ, കെ​​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​മ്മീ​​ഷ​​ൻ മെ​​ന്പ​​ർ ഫാ.​​ജോ​​സ​​ഫ് കോ​​യി​​ക്ക​​ൽ, ഫാ.​​തോ​​മ​​സ് ഓ​​ലാ​​യ​​ത്തി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സ​​ന്ദേ​​ശ​​യാ​​ത്ര എ​​ത്തി​​യ​​ത്.

രാത്രി മുഴുവൻ സമയവും ദേവാലയത്തിൽ പ്രതിഷ്ഠിചിരുന്ന തി​രു​സ്വ​രൂ​പത്തിനുമുമ്പിൽ ജാഗരണപ്രാർത്ഥനയും ആ​രാ​ധ​ന​യും ജ​പ​മാ​ല​യും മ​രി​യ​ൻ സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രുന്നു.

ഇന്ന് രാവിലെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്കു ശേ​​ഷം 7.30 ഓ​​ടെ സ​​ന്ദേ​​ശ​​യാ​​ത്ര അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​​ള്ളി​​യി​​ലേ​​ക്കു യാ​​ത്ര തു​​ട​​രും.