… കുറവിലങ്ങാട്ടുകാർ മരിയശാസ്ത്രത്തിന്റെ അപ്പസ്തോലന്മാരാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ മൽപ്പാൻ കൂനൻമാക്കൽ തോമ്മാകത്തനാർ നയിച്ച, എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റ് സംഘടിപ്പിച്ച മരിയൻ പ്രത്യക്ഷീകരണത്തെപ്പറ്റിയുള്ള ചരിത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
സഭാശാസ്ത്രപരമായും മിശിഹാ കേന്ദ്രികൃതമായും സഭാസംബന്ധിയായും സുവിശേഷാത്മകമായും ഏറെ പ്രാധാന്യമുള്ള നാടാണ് നമ്മുടെ കുറവിലങ്ങാട്. മറ്റു ദേശങ്ങളെ അപേക്ഷിച്ചു, സുദീർഘമായ ചരിത്രമുള്ള നമ്മുടെ രാജ്യത്ത് ചരിത്രത്തിന്റെ കലവറയാണ് കുറവിലങ്ങാടെന്നും കുറവിലങ്ങാടിന്റെ കെടാവിളക്കാണ് മുത്തിയമ്മയെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ചരിത്രസത്യങ്ങൾ പുറത്തെത്തിക്കാൻ ഭൂഗർഭ ഗവേഷണം അനിവാര്യമാണെന്ന് കൂനമ്മാക്കൽ തോമ്മാകത്തനാർ പറഞ്ഞു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് തോമ്മാകത്തനാർ മറുപടി നൽകി.
മർത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. എസ്എംവൈഎം ഡയറക്ടർ ഫാ. മാത്യു വെങ്ങാലൂർ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ നോയൽ, പ്രസിഡന്റുമാരായ വിനു വർഗീസ്, അഞ്ജു മണിമല, സെക്രട്ടറി റിന്റു സിറിയക്, ടാൻസൺ സിറിയക്, സൈജോ സ്കറിയ, ഇമ്മാനുവൽ നിധീരി തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, രൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. തോമസ് മേനാച്ചേരി തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു.