ദേശാന്തരങ്ങളിൽ മ​രി​യ​ഭ​ക്തി​യു​ടെ പ്ര​സ​ക്തി നിർഗ്ഗളിപ്പിക്കുവാൻ കു​റ​വി​ല​ങ്ങാ​ട്ടു​കാ​ർ​ക്ക് ക​ഴി​യ​ണമെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

Spread the love

… കു​റ​വി​ല​ങ്ങാ​ട്ടു​കാർ മ​രി​യ​ശാ​സ്ത്ര​ത്തി​ന്‍റെ അപ്പസ്തോ​ല​ന്മാ​രാ​ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പറഞ്ഞു.

ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ മൽപ്പാൻ കൂനൻമാക്കൽ തോമ്മാകത്തനാർ നയിച്ച, എ​സ്എം​വൈ​എം കുറവിലങ്ങാട് യൂ​ണി​റ്റ് സം​ഘടി​പ്പി​ച്ച മരിയൻ പ്രത്യക്ഷീകരണത്തെപ്പറ്റിയുള്ള ചരിത്ര സിമ്പോസിയം ഉ​ദ്ഘാട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

സ​ഭാ​ശാ​സ്ത്ര​പ​ര​മാ​യും മി​ശി​ഹാ കേ​ന്ദ്രി​കൃത​മാ​യും സ​ഭാ​സം​ബ​ന്ധി​യാ​യും സു​വി​ശേ​ഷാ​ത്മ​ക​മാ​യും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള നാ​ടാ​ണ് നമ്മുടെ കു​റ​വി​ല​ങ്ങാ​ട്. മറ്റു ദേശങ്ങളെ അപേക്ഷിച്ചു, സു​ദീ​ർ​ഘ​മാ​യ ച​രി​ത്ര​മു​ള്ള നമ്മുടെ രാ​ജ്യ​ത്ത് ച​രി​ത്ര​ത്തി​ന്‍റെ ക​ല​വ​റ​യാ​ണ് കു​റ​വി​ല​ങ്ങാ​ടെ​ന്നും കു​റ​വി​ല​ങ്ങാ​ടി​ന്‍റെ കെ​ടാ​വി​ള​ക്കാ​ണ് മു​ത്തി​യ​മ്മ​യെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ച​രി​ത്ര​സ​ത്യ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ക്കാ​ൻ ഭൂ​ഗ​ർ​ഭ ഗ​വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് കൂ​ന​മ്മാ​ക്കൽ തോ​മ്മാക​ത്ത​നാ​ർ പ​റ​ഞ്ഞു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് തോ​മ്മാക​ത്ത​നാ​ർ മറുപടി നൽകി.

മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എസ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ നോ​യ​ൽ, പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​നു വ​ർ​ഗീ​സ്, അ​ഞ്ജു മ​ണി​മ​ല, സെ​ക്ര​ട്ട​റി റി​ന്‍റു സി​റി​യ​ക്, ടാൻസൺ സിറിയക്, സൈ​ജോ സ്ക​റി​യ, ഇ​മ്മാ​നു​വ​ൽ നി​ധീ​രി തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ൽ, മോ​ൺ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ.​ ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി തുടങ്ങിയവരും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.