കുറവിലങ്ങാട് മേജർ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീർത്ഥാടന ദേവാലയത്തില്‍ . ഇനിയുള്ള ഏഴുദിനരാത്രങ്ങള്‍ ഇടവകയിൽ തിരുന്നാൾ ദിനങ്ങളായിരിക്കും. തിരുന്നാൾ ദിനങ്ങൾ കഴിഞ്ഞാൽ വിശ്വാസികള്‍ വലിയ നോമ്പിലേക്ക് പ്രവേശിക്കും.
തിരുനാളിന് വികാരി റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റി. സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായിപ്പള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്പെഷല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത് എന്നിവര്‍ സഹകാര്‍മികരായി.
ഇടവകയിലെ നാല് സോണുകള്‍ തിരിച്ചാണ് ദേശത്തിരുനാളുകള്‍.
ഫെബ്രുവരി 5 (ഇന്ന്- തിങ്കൾ) സാന്തോം സോണ്‍
ഫെബ്രുവരി 6 (ചൊവ്വാ) വിശുദ്ധ അല്‍ഫോന്‍സാ സോണ്‍
ഫെബ്രുവരി 7 (ബുധൻ) വിശുദ്ധ കൊച്ചുത്രേസ്യാ സോണ്‍
ഫെബ്രുവരി 8 (വ്യാഴം) സെന്റ് ജോസഫ് സോണ്‍ എന്നീ ക്രമത്തിലാണ് ദേശത്തിരുനാളുകള്‍.
ഫെബ്രുവരി 9 (വെള്ളി) രാവിലെ ഇടവകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും
വൈകുന്നേരം വിവിധ ടാക്സി സ്റ്റാന്‍ഡുകളില്‍ നിന്നും കഴുന്നുപ്രദക്ഷിണങ്ങള്‍.
ദേശത്തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 5.30നും 6.30നും വിശുദ്ധ കുര്‍ബാന. 7.20ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന, കഴുന്ന് വെഞ്ചരിപ്പ്. വൈകുന്നേരം 7.20ന് കഴുന്ന് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും.
വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥം തേടി കഴുന്ന് വീടുകളിലെത്തിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രദക്ഷിണമായി കഴുന്ന് പള്ളിയിലെത്തിക്കുകയും ചെയ്യും.
ഫെബ്രുവരി 5 (ഇന്ന്- തിങ്കൾ) സഹവികാരി ഫാ. മാത്യു വെണ്ണായപ്പിള്ളില്‍
ഫെബ്രുവരി 6 (ചൊവ്വാ) സഹവികാരി ഫാ. തോമസ് കുറ്റിക്കാട്ട്
ഫെബ്രുവരി 7 (ബുധൻ) സഹവികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍
ഫെബ്രുവരി 8 (വ്യാഴം) സഹവികാരി ഫാ. മാണി കൊഴുപ്പന്‍കുറ്റി
ഫെബ്രുവരി 9 (വെള്ളി) സ്പെഷല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്
എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുർബാന.
ഫെബ്രുവരി10,11 (ശനി, ഞായർ) തീയതികളിലാണ് പത്താംതീയതി തിരുനാള്‍.
പ്രധാനതിരുനാള് ദിനമായ 10ന് (ശനി) 5.30നും 7.00നും 8.30നും ആഘോഷമായ വിശുദ്ധ കുര്‍ബാന. 9.45ന് തിരുസ്വരൂപപ്രതിഷ്ഠയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പൊതുമാമ്മോദീസയും. 5.00 ന് ഫാ. മാത്യു കവളമ്മാക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ റാസ. 7.00 ന് ലദീഞ്ഞ്, പ്രദക്ഷിണം.
സമാപനദിനമായ 11ന് (ഞായർ) 5.30നും 7.00നും 11നും വിശുദ്ധ കുര്‍ബാന. 8.45ന് സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 4.30ന് ഫാ. തോമസ് ആയിലുക്കൂന്നേല് ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. 6.00ന് ലദീഞ്ഞ്, പ്രദക്ഷിണം.
ഫെബ്രുവരി 12 (തിങ്കൾ) വിഭൂതി തിരുന്നാൾ, വലിയ നോമ്പാരംഭം.