മിനിമോൾ ടീച്ചർ വിരമിക്കുന്നു

Spread the love

കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ പ്രധമാദ്ധ്യാപിക, കെ വി മിനിമോൾ ഈ വിദ്യാഭ്യാസവർഷം വിരമിക്കുകയാണ്. 125 വർഷത്തെ ഈ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഈ സ്‌കൂളിൽ ഹെഡ്മാസ്റ്റർ ആകുന്നത്. ചരിത്രത്തിൽ ആദ്യമായി മിനിമോൾ പ്രധമാദ്ധ്യാപികയായി ഇവിടെ എത്തിയ വർഷം മുതൽ ഈ സ്‌കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 100% വിജയമാണ്. പാഠ്യപാട്ടേതര കാര്യങ്ങളിൽ മികച്ച സംഘാടകയായ ഇവർ കുട്ടികളെയെയും അവരുടെ കുടുംബസാഹചര്യങ്ങളെയും അറിഞ്ഞു അവർക്കു മികച്ച ഗൈഡൻസ് കൊടുത്തിരുന്നു.

മിനിമോൾടീച്ചറിന് സ്‌കൂൾ മാനേജമെന്റിന്റെയും അധ്യാപക രക്ഷാകർത്ത്സമിതിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. സ്‌കൂൾഓഫിസിൽ സ്ഥാപിക്കുന്നതിനായി മിനിമോൾടീച്ചറിന്റെ ഫോട്ടോ സ്‌കൂൾ മാനേജർ റവ.ഡോ.ജോസഫ് തടത്തിൽ അനാച്ഛാദനം ചെയ്തു.

ചടങ്ങുകളിൽ രൂപതാ വികാരിജനറാൾ മോൺ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആൻസി ജോസ്, ഗ്രാമപഞ്ചായ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സിബി മാണി തുടങ്ങി നിരവധി വ്യക്തികൾ മിനിമോൾടീച്ചറിന് ആശംസകൾ നേർന്നു