ശ​താ​ബ്ദി​ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

Spread the love

അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടികൾ താണ്ടുന്നതിനും അവിടെനിന്നും വി​വി​ധ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പടവുകൾ കടന്ന് ഉന്നതശ്രേണികളിൽ എത്തുന്നതിനും സഹായിച്ച സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യും, ആദ്യാക്ഷരങ്ങൾ പകർന്നുനൽകി വിദ്യാഭ്യാസത്തിൽ പിച്ചവെയ്ക്കുന്നതിനും സഹായിച്ച പെൺ​ള്ളി​ക്കൂ​ടം സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ

കേരളാ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ആഘോഷങ്ങൾക്ക് തി​രി​തെ​ളി​ച്ചു.. ​കു​റ​വി​ല​ങ്ങാ​ട് പള്ളിയുടെ പാ​രി​ഷ്ഹാ​ളി​ലാണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല ഉയർന്നത്. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥികൂടിയായ മുൻമന്ത്രി കെ.​എം. മാ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്തു.. ജോ​സ് കെ. ​മാ​ണി എം​പി ജൂ​ബി​ലി സ​ന്ദേ​ശം നൽകി. മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ​പ്ര​ഭാ​ഷ​ണ​വും കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. നിരവധി വിശിഷ്ട വ്യക്തികൾ സമ്മേളനത്തിന് എത്തി ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
സ​മ്മേ​ള​നാ​ന​ന്ത​രം കു​റ​വി​ല​ങ്ങാ​ട് പള്ളിയുടെ മാനേജ്‍മെന്റിനു കീഴിലുള്ള വിവിധ പള്ളിക്കൂടങ്ങളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും നടന്നു.