എമ്മേ ദലാഹയുടെ സ്പെഷ്യൽ പതിപ്പ് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് പ്രകാശനം ചെയ്തു

Spread the love

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ പ​ദ​വി പ്ര​ഖ്യാ​പ​ന​വും നവീകരണത്തിന്റെ സ്മാരകമായി പുറത്തിറങ്ങുന്ന എമ്മേ ദലാഹയുടെ സ്പെഷ്യൽ പതിപ്പ് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് പ്രകാശനം ചെയ്തു. ഇ​ട​വ​ക​യു​ടെ​യും മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ​യും ലേ​ഖ​ന​ങ്ങ​ളും ബ​ഹു​വ​ർ​ണ ചി​ത്ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് സ്മ​ര​ണി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സീ​റോ മ​ല​ബാ​ർ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, പാ​ലാ രൂപതാ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ർ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കി​യ സ​ന്ദേ​ശ​ങ്ങ​ൾ സ്മ​ര​ണി​ക​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

കൂ​ന​മ്മാ​ക്കി​ൽ തോ​മാ​ക​ത്ത​നാ​ർ, റവ.​ഡോ. ജ​യിം​സ് പു​ലി​യു​റു​മ്പി​ൽ, ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ട്മേ​ട​യി​ൽ എ​ന്നി​വ​ര​ട​ക്കം വി​വി​ധ ച​രി​ത്ര​പ​ണ്ഡി​ത​ർ കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ച​രി​ത്ര​വ​ശ​ങ്ങ​ളെ​യും ആ​ധ്യാ​ത്മിക വ​ള​ർ​ച്ച​യെ​യും വി​ല​യി​രു​ത്തി ത​യാ​റാ​ക്കി​യ ലേ​ഖ​ന​ങ്ങ​ളും പ​ദ​വി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ക്രി​യും ബ​ന്ധ​പ്പെ​ട്ട പ​ത്ര​വാ​ർ​ത്ത​ക​ളും സ്മ​ര​ണി​ക​യി​ൽനിന്ന് വായിച്ചറിയാം…

ആ​ദ്യ കോ​പ്പി ന​സ്ര​ത്ത്ഹി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ​ഫ് താ​ള​നാ​നി ഏ​റ്റു​വാ​ങ്ങി. വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.