14 മ​ണി​ക്കൂ​ർ അ​ഖ​ണ്ഡ ഉ​പ​വാ​സപ്രാ​ർ​ത്ഥനയും ആരാധനയും ന​ട​ത്തും

Spread the love

സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ഐ​ക്യ​വും സ​മാ​ധാ​ന​വും ശാ​ന്തി​യും സം​ജാ​ത​മാ​കു​ന്ന​തി​നും ഭാ​ര​ത​ത്തി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന അ​സ്വ​സ്ഥ​ത​ക​ളും ക്രൈ​സ്ത​വ​പീ​ഡ​ന​ങ്ങളും​ അവസാനിക്കുന്നതിനും പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഉ​പ​വ​സി​ച്ചു പ്രാ​ർ​ത്ഥനാ​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നുള്ള പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാട്ടിന്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട്, ഇന്ന് (വെള്ളി) കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻസ് തീ​ർ​ത്ഥ​ട​ന ദേ​വാ​ല​യ​ത്തി​ൽ.

രാ​വി​ലെ 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് രാ​ത്രി 7.30 നു ​ജ​പ​മാ​ല​യോ​ടെ സ​മാ​പി​ക്കും.
കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ മുഴുവൻ കു​ടും​ബ​ങ്ങ​ളി​ലും വി​വി​ധ സ​ന്യ​സ്ത ഭ​വ​ന​ങ്ങ​ളി​ലും ഇ​ന്നു പ്ര​ത്യേ​ക പ്രാ​ർ​ത്ഥന​ക​ൾ ന​ട​ത്തും. 12 മു​ത​ൽ 4.30 വ​രെ വി​വി​ധ സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തിൽ ഇ​ട​വ​ക​സമൂഹം ഒ​ന്നാ​കെ ദേ​വാ​ല​യ​ത്തി​ൽ സം​ഗ​മി​ച്ച് ആ​രാ​ധ​ന​യും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തും.

വിവിധ സോണുകൾക്കു നിശ്ചയിച്ചിരിക്കുന്ന പ്രാത്ഥനാസമയം:
ഉച്ചയ്ക്ക് 12.00 മുതൽ 1.00 മണി വരെ സന്തോംസോൺ
1.00 മുതൽ 2.00 വരെ വി .അൽഫോൻസാസോൺ
2.00 മുതൽ 3.00 വരെ വി.കൊച്ചുത്രേസ്യാസോൺ
3.00 മുതൽ 4.00 വരെ സെന്റ് ജോസഫ്സോൺ
4.00 മുതൽ 4.30 വരെ പൊതു ആരാധന
4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.

കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥലങ്ങൾ അ​നു​സ്മ​രി​ച്ചാ​ണ് 14 മ​ണി​ക്കൂ​ർ പ്രാർത്ഥന നടത്തുന്നതെന്ന് ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.