Edumission 4000

Spread the love

കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിന് ശതോത്തര രജത ജൂബിലിയും കുറവിലങ്ങാട്ടെ പെണ്പള്ളിക്കൂടം എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഗേള്സ് എല്.പി. സ്‌കൂള് ശതാബ്ദി നിറവിലും ആണ്.

സെന്റ് മേരീസ് സ്‌കൂളുകളുടെ ശതോത്തര രജത ജൂബിലിയും ശതാബ്ദിയുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ഇടവകാതിര്ത്തിയിലെ മുഴുവന് വീടുകളും സന്ദര്ശിക്കുന്ന 🎓Edumission 4000🎓 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച് 10-ന് (അടുത്ത ശനിയാഴ്ച) നടത്തും. ഇടവകാതിര്ത്തി ഉള്ക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ഭവന സന്ദര്ശനം. കുറവിലങ്ങാട് മേജര്ആര്ക്കി എപ്പിസ്‌കോപ്പല് മര്ത്ത്മറിയം ആര്ച്ച്ഡീക്കന്തീര്ത്ഥാടന പള്ളിയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അ​​ധ്യാ​​പ​​കർ, അ​​ന​​ധ്യാ​​പ​​ക​​ർ, പി​​ടി​​എ, എം​​പി​​ടി​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ , പൂ​​ർ​​വ​വ്വവി​​ദ്യാ​​ർത്ഥിക​​ൾ, പ​​ള്ളി​​യോ​​ഗ​​പ്ര​​തി​​നി​​ധി​​ക​​ൾ, പ്ര​​മോ​​ഷ​​ൻ കൗ​​ണ്​സി​​ൽ അം​​ഗ​​ങ്ങ​​ൾ, കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ഭ​​വ​​ന​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും.

🌹ശ​​താ​​ബ്ദി​​യു​​ടെ​​യും ശ​​തോ​​ത്ത​​ര ര​​ജ​​ത ജൂ​​ബി​​ലി​​യു​​ടെ​​യും വി​​ളം​​ബ​​രം നാ​​ടൊ​​ന്നാ​​കെ ന​​ട​​ത്തു​​ക,
🌹ക​​ഴി​​ഞ്ഞ കാ​​ല​​ങ്ങ​​ളി​​ൽ സെ​​ന്റ് മേ​​രീ​​സ് സ്കൂ​​ളു​​ക​​ളി​​ൽ അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക​​രാ​​യി സേ​​വ​​നം ചെ​​യ്ത​​വ​​രെ വീ​​ടു​​ക​​ളി​​ലെ​​ത്തി ആ​​ദ​​രി​​ക്കു​​ക,
🌹പൂ​​ർ​​വ്വ​​വി​​ദ്യാ​​ർ​​ത്ഥിക​​ളെ അ​​ഭി​​ന​​ന്ദി​​ക്കു​​ക,
🌹ന​​വാ​​ഗ​​ത​​രെ സ്വാ​​ഗ​​തം ചെ​​യ്യു​​ക,
🌹ജൂ​​ബി​​ലി സ്മാ​​ര​​ക പ​​ഠ​​ന​​ബ്ലോ​​ക്കു​​ക​​ളു​​ടെ നി​​ർ​​മാ​​ണ ഫ​​ണ്ട് സ​​മാ​​ഹ​​രി​​ക്കു​​ക,
എ​​ന്നി​​വ​​യാ​​ണ് 🎓Edumission 4000🎓 കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്റെ ല​​ക്ഷ്യ​​മെ​​ന്ന് മാ​​നേ​​ജ​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, മ​​ർ​​ത്ത്മ​​റി​​യം ഇ​​ട​​വ​​ക പ്ര​​മോ​​ഷ​​ൻ കൗ​​ണ്​സി​​ൽ ജ​​ന​​റ​​ൽ ക​​ണ്​വീ​​ന​​ർ ഡോ. ​​ജോ​​യി ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

10ന് ​​ശനിയാഴ്ച രാ​​വി​​ലെ 8.30ന് ​​മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ പ​​ള്ളി​​യി​​ൽ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ലി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക പ്രാ​​ർ​​ത്ഥന​​യോ​​ടെ​​യാ​​ണ് ഭ​​വ​​ന​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു തു​​ട​​ക്ക​​മി​​ടു​​ക. ഇ​​ട​​വ​​ക​​യി​​ലെ 81 കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ യൂ​​ണി​​റ്റു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് 81 സ്ക്വാ​​ഡു​​ക​​ളാ​​ണ് ഒ​​രേ​​സ​​മ​​യം ഭ​​വ​​ന​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ൽ ക​​ണ്ണി​​ക​​ളാ​​കു​​ന്ന​​ത്.

സ്കൂ​​ളു​​ക​​ളു​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് റി​​പ്പ​​ബ്ലി​​ക്ക് ദി​​ന​​ത്തി​​ൽ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ തു​​ട​​ക്ക​​മി​​ട്ടി​​രു​​ന്നു