കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഇന്ന് തുടക്കമാകും.
യേശുദേവന് ശിഷ്യന്മാരുടെ കാലുകഴുകി ചുംബിച്ച് എളിമയുടെയും വിനയത്തിന്റെയും മാതൃക കാട്ടിയ ഓര്‍മ്മയിലാണ് പെസഹാവ്യാഴം ആചരണം. ഇന്നു രാവിലെ 6.00 നു ദിവ്യകാരുണ്യ ആരാധനയോടെ പെസഹയുടെ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങും. 7.00ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ കാർമികത്വത്തിൽ സമൂഹബലി. വിശുദ്ധ ഗ്രന്ഥം വായന, കാലുകഴുകല്‍ ശുശ്രൂഷ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഡീക്കൻ ജോണ്‍ കൂറ്റാരപ്പള്ളിൽ സന്ദേശം നൽകും.
വൈകീട്ട് ഭവനങ്ങളില്‍ അപ്പം മുറിച്ച് പെസഹായുടെ ഓര്‍മ്മ പുതുക്കും.
ദുഃഖവെള്ളിയാഴ്ച രാവിലെ 7.00ന് തിരുക്കർമങ്ങൾ ആരംഭിക്കും. ഡീക്കൻ സെബാസ്റ്റ്യൻ ചാമക്കാലായിൽ സന്ദേശം നൽകും. തുടർന്നു നഗരികാണിക്കൽ. വൈകുന്നേരം 4.30 നു പകലോമറ്റം തറവാട് പള്ളിയിലേക്ക് ആഘോഷമായ കുരിശിന്റെ വഴി.
ദുഃഖ ശനിയാഴ്ച രാവിലെ 7.00ന് വിശുദ്ധ കുർബാന, പൊതുമാമ്മോദീസാ, പുത്തൻ വെള്ളം, പൂത്തൻ തീ എന്നിവയുടെ വെഞ്ചരിപ്പ്. ഡീക്കൻ സെബാസ്റ്റ്യൻ ചാമക്കാലാ സന്ദേശം നൽകും.
ഉയിർപ്പ് ഞായറാഴ്ച പുലർച്ചെ 3.00ന് തിരുക്കർമങ്ങൾ ആരംഭിക്കും. 5.30നും ഏഴിനും 8.45നും വിശുദ്ധ കുർബാന.