വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇന്ന് തുടക്കമാകും

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇന്ന് തുടക്കമാകും.

യേശുദേവന്‍ ശിഷ്യന്‍മാരുടെ കാലുകഴുകി ചുംബിച്ച് എളിമയുടെയും വിനയത്തിന്റെയും മാതൃക കാട്ടിയ ഓര്‍മ്മയിലാണ് പെസഹാവ്യാഴം ആചരണം. ഇന്നു രാവിലെ 6.00 നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​നയോടെ പെസഹയുടെ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങും. 7.00ന് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​. വിശുദ്ധ ഗ്രന്ഥം വായന, കാലുകഴുകല്‍ ശുശ്രൂഷ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഡീ​ക്ക​ൻ ജോ​ണ്‍ കൂ​റ്റാര​പ്പ​ള്ളി​ൽ സ​ന്ദേ​ശം ന​ൽ​കും.
വൈകീട്ട് ഭവനങ്ങളില്‍ അപ്പം മുറിച്ച് പെസഹായുടെ ഓര്‍മ്മ പുതുക്കും.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.00ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഡീ​ക്ക​ൻ സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ​യി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു ന​ഗ​രി​കാ​ണി​ക്ക​ൽ. വൈ​കു​ന്നേ​രം 4.30 നു ​പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി.

ദുഃ​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ 7.00ന് വി​ശു​ദ്ധ കു​ർ​ബാ​ന, പൊ​തു​മാ​മ്മോ​ദീ​സാ, പു​ത്ത​ൻ വെ​ള്ളം, പൂ​ത്ത​ൻ തീ ​എ​ന്നി​വ​യു​ടെ വെ​ഞ്ച​രി​പ്പ്. ഡീ​ക്ക​ൻ സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ സ​ന്ദേ​ശം ന​ൽ​കും.

ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.00​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. 5.30നും ​ഏ​ഴി​നും 8.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന.