സാൻജോഫെസ്റ് – ഇ​ന്ന് ന​ട​ക്കും

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ മാ​ർ യൗ​സേ​പ്പി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം – സാൻജോഫെസ്റ് – ഇ​ന്ന് ന​ട​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30 നു ​ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാർത്ഥന ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തിൽ പ്രത്യേക ഉപഹാരങ്ങൾ സമ്മാനിക്കും. തുടർന്ന് സ്നേഹവിരുന്ന്. സംഗമത്തെത്തുടർന്ന് ഫാ. ജോസഫ് കുന്നക്കാട്ട് വി​ശു​ദ്ധ കു​ർ​ബാ​ന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് മണമ ജംഗ്‌ഷനിലേക്കു പ്രദക്ഷിണവും പാച്ചോർ നേർച്ചയും.