സീറോമലബാർ സഭയിൽ ഐക്യവും സമാധാനവും ശാന്തിയും സംജാതമാകുന്നതിനും ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകളും ക്രൈസ്തവപീഡനങ്ങളും അവസാനിക്കുന്നതിനും പാലാ രൂപതാംഗങ്ങളെല്ലാവരും ഉപവസിച്ചു പ്രാർത്ഥനാദിനമായി ആചരിക്കണമെന്നുള്ള പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട്, ഇന്ന് (വെള്ളി) കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻസ് തീർത്ഥടന ദേവാലയത്തിൽ.
രാവിലെ 5.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് രാത്രി 7.30 നു ജപമാലയോടെ സമാപിക്കും.
കുറവിലങ്ങാട് ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും വിവിധ സന്യസ്ത ഭവനങ്ങളിലും ഇന്നു പ്രത്യേക പ്രാർത്ഥനകൾ നടത്തും. 12 മുതൽ 4.30 വരെ വിവിധ സോണുകളുടെ നേതൃത്വത്തിൽ ഇടവകസമൂഹം ഒന്നാകെ ദേവാലയത്തിൽ സംഗമിച്ച് ആരാധനയും കുരിശിന്റെ വഴിയും നടത്തും.
വിവിധ സോണുകൾക്കു നിശ്ചയിച്ചിരിക്കുന്ന പ്രാത്ഥനാസമയം:
ഉച്ചയ്ക്ക് 12.00 മുതൽ 1.00 മണി വരെ സന്തോംസോൺ
1.00 മുതൽ 2.00 വരെ വി .അൽഫോൻസാസോൺ
2.00 മുതൽ 3.00 വരെ വി.കൊച്ചുത്രേസ്യാസോൺ
3.00 മുതൽ 4.00 വരെ സെന്റ് ജോസഫ്സോൺ
4.00 മുതൽ 4.30 വരെ പൊതു ആരാധന
4.30 ന് വിശുദ്ധ കുർബാന.
കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങൾ അനുസ്മരിച്ചാണ് 14 മണിക്കൂർ പ്രാർത്ഥന നടത്തുന്നതെന്ന് ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.