കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിന് ശതോത്തര രജത ജൂബിലിയും കുറവിലങ്ങാട്ടെ പെണ്‍പള്ളിക്കൂടം എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഗേള്‍സ് എല്‍.പി. സ്കൂള്‍ ശതാബ്ദി നിറവിലും ആണ്.
സെന്റ് മേരീസ് സ്കൂളുകളുടെ ശതോത്തര രജത ജൂബിലിയും ശതാബ്ദിയുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ഇടവകാതിര്‍ത്തിയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുന്ന 🎓Edumission 4000🎓 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച് 10-ന് (അടുത്ത ശനിയാഴ്ച) നടത്തും. ഇടവകാതിര്‍ത്തി ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ഭവന സന്ദര്‍ശനം. കുറവിലങ്ങാട് മേജര്ആര്ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്ച്ച്ഡീക്കന്തീര്ത്ഥാടന പള്ളിയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ, പിടിഎ, എംപിടിഎ ഭാരവാഹികൾ , പൂർവവ്വവിദ്യാർത്ഥികൾ, പള്ളിയോഗപ്രതിനിധികൾ, പ്രമോഷൻ കൗണ്‍സിൽ അംഗങ്ങൾ, കുടുംബകൂട്ടായ്മ അംഗങ്ങൾ എന്നിവർ ഭവനസന്ദർശനത്തിൽ പങ്കാളികളാകും.
🌹ശതാബ്ദിയുടെയും ശതോത്തര രജത ജൂബിലിയുടെയും വിളംബരം നാടൊന്നാകെ നടത്തുക,
🌹കഴിഞ്ഞ കാലങ്ങളിൽ സെന്റ് മേരീസ് സ്കൂളുകളിൽ അധ്യാപക, അനധ്യാപകരായി സേവനം ചെയ്തവരെ വീടുകളിലെത്തി ആദരിക്കുക,
🌹പൂർവ്വവിദ്യാർത്ഥികളെ അഭിനന്ദിക്കുക,
🌹നവാഗതരെ സ്വാഗതം ചെയ്യുക,
🌹ജൂബിലി സ്മാരക പഠനബ്ലോക്കുകളുടെ നിർമാണ ഫണ്ട് സമാഹരിക്കുക,
എന്നിവയാണ് 🎓Edumission 4000🎓 കുറവിലങ്ങാടിന്റെ ലക്ഷ്യമെന്ന് മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ, മർത്ത്മറിയം ഇടവക പ്രമോഷൻ കൗണ്‍സിൽ ജനറൽ കണ്‍വീനർ ഡോ. ജോയി ജേക്കബ് എന്നിവർ അറിയിച്ചു.
10ന് ശനിയാഴ്ച രാവിലെ 8.30ന് മർത്ത്മറിയം ആർച്ച്ഡീക്കൻ പള്ളിയിൽ വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയോടെയാണ് ഭവനസന്ദർശനത്തിനു തുടക്കമിടുക. ഇടവകയിലെ 81 കുടുംബകൂട്ടായ്മ യൂണിറ്റുകൾ കേന്ദ്രീകരിച്ച് 81 സ്ക്വാഡുകളാണ് ഒരേസമയം ഭവനസന്ദർശനത്തിൽ കണ്ണികളാകുന്നത്.
സ്കൂളുകളുടെ ആഘോഷങ്ങൾക്ക് റിപ്പബ്ലിക്ക് ദിനത്തിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ തുടക്കമിട്ടിരുന്നു