ഡോ.റ്റി.റ്റി.മൈക്കിൾ നു യാത്രയയപ്പ് നൽകി

Spread the love

32 വർഷക്കാലത്തെ സമർപ്പിതവും, കർമ്മനിരതവുമായ അദ്ധ്യാപനജീവിതത്തിലൂടെ; അദ്ധ്യാപനരംഗത്തെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുക്കൊണ്ട് തന്റെ ശിഷ്യഗണത്തിലെ വിദ്യാർത്ഥിനി – വിദ്യാർത്ഥികളുടെ പഠന, പാഠ്യേതര മേഖലയിലെ സാർവോന്മുഖമായ വികാസത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ചുക്കൊണ്ട് – തന്നിൽ അന്തർലീനമായ ഒട്ടനവധി സമാനതകളില്ലാത്ത കഴിവുകൾ വിദ്യാഭ്യാസ രംഗത്തും, ശ്രദ്ധേയമായ ജനക്ഷേമപ്രവർത്തനങ്ങളിലൂടെ സാമൂഹ്യ രംഗത്തും അനാവരണം ചെയ്ത – കുറവിലങ്ങാട് ദേവമാതാ കോളേജിന്റേയും, ഈ കോളേജിലെ NSS ( National Service Scheme ) – ന്റെയും, വിശിഷ്യാ ദേവമാതാ കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്‌മെന്റിന്റെയും ചരിത്രത്തിൽ അവിസ്മരണീയമായ ഒരദ്ധ്യായം ആർക്കും മായ്ക്കാനാവാത്തവിധം എഴുതിച്ചേർത്ത് 2018 മാർച്ച്മാസം 31-ാം തീയതി റിട്ടയർച്ചെയ്ത .

സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അഭിപ്രായപ്പെട്ടു. ദേവമാതാ കോളേജ് ഇക്കണോമിക്‌സ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനത്തില്‍, ഡോ. റ്റി.റ്റി.മൈക്കിളിന് നല്‍കിയ യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

എം.കെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തില്‍, പി.എം.മാത്യു, മേരി സെബാസ്റ്റ്യന്‍, പ്രൊ. ജോര്‍ജ് ജോണ്‍ നിധീരി, പ്രൊ. താര്‍സിസ് ജോസ്, പ്രൊ. വി.ഐ.ജോര്‍ജ്, മാത്യു സെബാസ്റ്റ്യന്‍, എസ്.മനോജ്, ജനറൽ കോ-ഓർഡിനേറ്റർ സിവിൽസൺ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.