കോഴാ സെന്റ് ജോസഫ് കപ്പേളയിൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ മാർ യൗസേപ്പിന്റെ വണക്കമാസാചരണ സമാപനത്തോടനുബന്ധിച്ചു ജോസഫ് നാമധാരികളുടെ സംഗമം – സാൻജോഫെസ്റ്റിൽ – ജോസഫുമാര്‍ സംഗമിച്ചു.
ജോസഫ് നാമധാരികള്ക്കൊപ്പം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീർത്ഥാടന ദേവാലയ ത്തിന്റെ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ ആശംസകളും പ്രാര്‍ഥനകളും നേര്‍ന്ന് എത്തി. മുഴുവന്‍ ജോസഫ് നാമധാരികള്‍ക്കും റവ.ഡോ. ജോസഫ് തടത്തില്‍ മുത്തിയമ്മ തിരി പ്രത്യേക ഉപഹാരമായി നല്കി.
ഇരുനൂറിലേറെ ജോസഫുമാരാണ് കപ്പേളയില്‍ സംഗമിച്ചത്. ജോസഫുമാര്ക്ക് ആശംസകളുമായി കുടുംബാംഗങ്ങളും ബന്ധുജനങ്ങളും നാട്ടുകാരും സംഗമിച്ചതോടെ സംഗമം ഭക്തിനിർഭരമായി. ഫാ. ജോസഫ് കുന്നയ്ക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
സഹവികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളി, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഇടവകാംഗമായ ഫാ. കുര്യാക്കോസ് ചെന്നേലില്‍ എന്നിവര്‍ പ്രാര്‍ഥനാശുശ്രൂഷകളില്‍ സഹകാര്‍മികരായി.
വണക്കമാസാചരണ സമാപനത്തിന്റെ ഭാഗമായി മണമ ജംഗ്ഷനിലൊരുക്കിയ പ്രത്യേക പന്തലിലേക്ക് പ്രദക്ഷിണം നടത്തി. വണക്കമാസാചരണ സമാപനത്തോടനുബന്ധിച്ചു സ്നേഹവിരുന്നും പാച്ചോര്‍ നേര്‍ച്ചയും നടത്തി.