Spread the love

കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനക്കളരി കാരുണ്യത്തിന്റെ പാഠങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നതായി. ആറുദിവസങ്ങളിലായി മുപ്പത്തിയെട്ട് മണിക്കൂറായിരുന്നു പരിശീലനം. ഒന്ന് മുതല്‍ 12 വരെയുള്ള ക്‌ളാസുകളിലെ 1300 കുട്ടികളാണ് ഒത്തുചേര്‍ന്നത്. വീടില്ലാത്ത സ​ഹ​പാ​ഠി​ക്ക് ഒരു വീടുനിര്‍മിച്ച് നല്‍കാന്‍ ഓരോ ദിവസവും പഴയ പത്രങ്ങളും നോട്ടുബുക്കുകളും ശേഖരിച്ചു. ആകെ ഒരുടണ്ണോളം തൂക്കത്തില്‍ പഴയ പത്രങ്ങള്‍ ശേഖരിക്കാനായി. ഒപ്പം കുട്ടികളുടെ വീ​ടു​ക​ളി​ല്‍ സ്ഥാ​പി​ച്ച കുടുക്കകളില്‍ നിന്നായി അറുപതിനായിരത്തോളം രൂപയും നല്‍കി. നിര്‍ധനരെ സഹായിക്കാന്‍ 750 കിലോ പിടിയരി ശേഖരിച്ചു ശേഖരിച്ചു. അരി അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തു. കുട്ടികള്‍ അഗതിമന്ദിരങ്ങളില്‍ 465 പൊതിച്ചോറ് എത്തിച്ചുനല്‍കി. വി​ദ്യാ​ര്‍​ത്ഥിക​ളെ​ത്തി​ച്ച ഭ​ക്ഷ​ണം പ​ര​സ്പ​രം കൈ​മാ​റി ഭ​ക്ഷി​ച്ചും സ്‌​നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ്നേഹോഷ്മളത വി​ളി​ച്ചോ​തി.

ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം സാ​ഹി​ത്യാ​ഭി​രു​ചി​യും വി​ശ്വാ​സ​വും വ​ള​ര്‍​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വ്യ​ക്തി​ത്വ വി​ക​സ​ന പ​ദ്ധ​തി​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും ച​ര്‍​ച്ച​യും കുട്ടികൾ ന​ട​ത്തി.

ഒത്തുചേരലിന്റെ ഭാഗമായി കു​റ​വി​ല​ങ്ങാ​ട്ടെ മ​രി​യ​ന്‍ പ്ര​ത്യ​ക്ഷീ​ക​ര​ണം, ച​രി​ത്ര​സം​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ദൃ​ശ്യാ​വി​ഷ്‌​കാ​ര​മൊ​രു​ക്കി ന​ട​ത്തി​യ റാ​ലി​യും ശ്ര​ദ്ധേ​യ​മാ​യി. സു​റി​യാ​നി കുർബാനയിലെ ഗാന / സം​ഗീ​ത പ​രി​ശീ​ല​ത്തി​നും വി​ദ്യാ​ര്‍​ത്ഥിക​ള്‍ പ​ങ്കെ​ടു​ത്തു. 25 പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

12 വർഷത്തെ വിശ്വാസ പരിശീലനം പൂർത്തിയാക്കിയ 130 പേർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി ആദരിച്ചു.

മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത് മ​റി​യം ആ​ര്‍​ച്ച് ഡീ​ക്ക​ന്‍ തീർത്ഥാടന പ​ള്ളി ആ​ര്‍​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ല്‍, സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​തോ​മ​സ് കു​റ്റി​ക്കാ​ട്ട് , ഹെ​ഡ്മാ​സ്റ്റ​ര്‍ ബോ​ബി​ച്ച​ന്‍ നി​ധീ​രി, ക​ണ്‍​വീ​ന​ര്‍ സി​ജോ ര​ണ്ടാ​നി​ക്ക​ല്‍, ലി​ജോ മു​ക്കം, സി​റി​ല്‍ കൊ​ച്ചു​മ​ങ്കൂ​ട്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഒ​രു ആ​ഴ്ച​വ​ട്ടം നീ​ണ്ട സം​ഗ​മം ന​ട​ത്തി​യ​ത്.

കുറവിലങ്ങാട് ഇ​ട​വ​കാ​തി​ര്‍​ത്തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ര്യ​നാ​ട് സെ​ന്‍റ് ആ​ന്‍​സ് വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്ക​ലി​ന്‍റെ​യും ന​സ്ര​ത്ത്ഹി​ല്‍ വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലും ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ട സം​ഗ​മ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി.