സാൻജോഫെസ്റ്റിൽ – ജോ​സ​ഫു​മാ​ര്‍ സം​ഗ​മി​ച്ചു

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ മാ​ർ യൗ​സേ​പ്പി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം – സാൻജോഫെസ്റ്റിൽ – ജോ​സ​ഫു​മാ​ര്‍ സം​ഗ​മി​ച്ചു.

ജോ​സ​ഫ് നാ​മ​ധാ​രി​ക​ള്‍​ക്കൊ​പ്പം മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ആ​ര്‍​ച്ച്ഡീ​ക്ക​ന്‍ തീർത്ഥാടന ദേവാലയ ത്തിന്റെ ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍ ആ​ശം​സ​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും നേ​ര്‍​ന്ന് എ​ത്തി​. മു​ഴു​വ​ന്‍ ജോ​സ​ഫ് നാ​മ​ധാ​രി​ക​ള്‍​ക്കും റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍ മു​ത്തി​യ​മ്മ തി​രി പ്ര​ത്യേ​ക ഉ​പ​ഹാ​ര​മാ​യി ന​ല്‍​കി.

ഇ​രു​നൂ​റി​ലേ​റെ ജോ​സ​ഫു​മാ​രാ​ണ് ക​പ്പേ​ള​യി​ല്‍ സം​ഗ​മി​ച്ച​ത്. ജോ​സ​ഫു​മാ​ര്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ജ​ന​ങ്ങ​ളും നാ​ട്ടു​കാ​രും സം​ഗ​മി​ച്ച​തോ​ടെ സം​ഗ​മം ഭക്തിനിർഭരമായി. ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി.

സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്ക​ല്‍, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​കു​ര്യാ​ക്കോ​സ് ചെ​ന്നേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ളി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ​മ ജം​ഗ്ഷ​നി​ലൊ​രു​ക്കി​യ പ്ര​ത്യേ​ക പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ത്തി. വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്‌​നേ​ഹ​വി​രു​ന്നും പാ​ച്ചോര്‍ നേ​ര്‍​ച്ച​യും ന​ട​ത്തി.