കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ഇന്നുമുതൽ ഈ മാസം 31 വരെ എല്ലാ ദിവസവും .
ഇടവകദേവാലയത്തിനു പുറമെ കുടുക്കമറ്റം, കാളാമ്പുലി, കുര്യം, ഇലയ്ക്കാട് കപ്പേളകളിലും വണക്കമാസാചരണത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനാശുശ്രൂഷകൾ നടക്കും.
കുറവിലങ്ങാട് പള്ളിയിൽ വെള്ളി, ഞായർ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 5.00ന് വിശുദ്ധ കുർബാനയോടെയാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. വണക്കമാസ പ്രാർത്ഥന, ജപമാല, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. വെള്ളി, ഞായർ ദിവസങ്ങളിൽ 4.30 നുള്ള വിശുദ്ധ കുർബാനയെ തുടർന്നാണ് വണക്കമാസ പ്രാർത്ഥന. ഓരോ ദിവസവും ഇടവകയിലെ ഓരോ വാർഡുകളുടെ നേതൃത്വത്തിലായിരിക്കും തിരുക്കർമ്മങ്ങൾ.
കുറവിലങ്ങാട് ഇടവകയിലെ കുടുക്കമറ്റം, കാളാമ്പുലി കപ്പേളകളിൽ വൈകുന്നേരം 6.00 നും കുര്യം കപ്പേളയിൽ വൈകുന്നേരം 6.30നും ഇലയ്ക്കാട് കപ്പേളയിൽ വൈകുന്നേരം 7.00 നും വണക്കമാസാചരണത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനാശുശ്രൂഷകൾ നടക്കും.