പന്തക്കുസ്ത ദിനത്തിന്റെ പുണ്യവുമായി മുത്തിയമ്മയുടെ സവിധത്തിലെത്തി അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ നാളെ നൂറുകണക്കിന് കുരുന്നുകൾ കുറവിലങ്ങാട് പള്ളിയിൽ എത്തും. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിൽ നാളെ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും.
നാളെ രാവിലെ 8.45ന്റെ വിശുദ്ധ കുർബാനയെ തുടർന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥന നടത്തും. ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ പ്രാർത്ഥനയ്ക്കു കാർമികത്വം വഹിക്കും. തുടർന്ന് യോഗശാലയിലൊരുക്കിയിട്ടുള്ള പ്രത്യേക വേദിയിൽ എഴുത്തിനിരുത്ത് നടക്കും. കുരുന്നുകൾക്ക് പ്രത്യേക ഉപഹാരങ്ങളും നൽകും.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹ. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹ.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് അസി.പ്രഫ. ഫാ. കുര്യാക്കോസ് കവളംമ്മാക്കൻ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.