ഫിസിക്സ് ഡിഗ്രി ഫൈനൽ ഈയർ പരീക്ഷയിൽ കുറവിലങ്ങാട് ദേവമാതാകോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾക്ക് റാങ്ക് ലഭിച്ചു

Spread the love

എം.ജി. യൂണിവേസിറ്റി 2017 – 2018 വർഷത്തെ ഫിസിക്സ് ഡിഗ്രി ഫൈനൽ ഈയർ പരീക്ഷയിൽ കുറവിലങ്ങാട് ദേവമാതാകോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾക്ക് റാങ്ക് ലഭിച്ചു.

ആഷാ മേരി ജോർജ് – 4th Rank,
ആഷ്മി മരിയ ജോൺ – 10th Rank,
ക്രിസ്റ്റി മേരി ജോസ് – 11th Rank,
അലീന ജോസഫ് – 12th Rank,
അനിഷ അനിൽ – 17th Rank

എന്നിവരാണ് ദേവമാതാ കോളേജിലേക്ക് റാങ്കുകൾ എത്തിച്ച് കോളേജിന് അഭിമാനമായത്….
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ ദേ​വ​മാ​താ കോ​ള​ജി​ലെ വിദ്യർത്ഥികളിൽ 55 പേർ എ ​പ്ല​സു​ക​ൾ നേടി. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ റാങ്കുകളടക്കം നേ​ടി​യാ​ണ് ദേ​വ​മാ​താ​യു​ടെ മു​ന്നേ​റ്റം. ബി​എ, ബി​എ​സ്‌​സി, ബി​കോം പ​രീ​ക്ഷ​ക​ളി​ലാ​യി 55 വി​ദ്യാ​ർത്ഥിക​ളാ​ണ് എ ​പ്ല​സ് നേ​ടി കോ​ള​ജി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യ​ത്. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 43 പേ​രാ​ണ് എ ​പ്ല​സ് നേ​ടി​യ​ത്. ആ​ർ​ട്സ് വി​ഷ​യ​ങ്ങ​ളി​ലും കോ​മേ​ഴ്സി​ലും ആറുവീ​തം വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് നേ​ടി താ​ര​ങ്ങ​ളാ​യി. ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സി​ലും ഫി​സി​ക്സി​ലും 14 വീ​തം വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ ​പ്ല​സോ​ടെ വി​ജ​യി​ച്ച​ത്. ബി​എ​സ്‌​സി കെ​മി​സ്ട്രി​യി​ൽ എ​ട്ടും ബോ​ട്ട​ണി​യി​ൽ നാ​ലും സു​വോ​ള​ജി​യി​ൽ മൂ​ന്നും വി​ദ്യാ​ർത്ഥി​ക​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ബി​എ ഇം​ഗ്ലീ​ഷ്, ബി​എ ഇം​ഗ്ലീ​ഷ് ത്രീ​മെ​യി​ൻ, ബി​കോം ടാ​ക്സേ​ഷ​ൻ, ബി​കോം കോ-​ഓ​പ്പ​റേ​ഷ​ൻ എ​ന്നി​വ​യി​ലും മി​ക​ച്ച വി​ജ​യ​മാ​ണ് വി​ദ്യാ​ർ​ഥിക​ൾ നേ​ടി​യ​ത്.
ബി​എ മ​ല​യാ​ള​ത്തി​ന്‍റെ ആ​ദ്യ​സ്ഥാ​നം മൂന്നാംവർഷവും ദേ​വ​മാ​താ കോളേജിനാണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ഒ​ന്നാം​സ്ഥാ​നം നേടിയ ദേ​വ​മാ​താ, ഇപ്രാവശ്യം ഒ​ന്നാം​സ്ഥാ​നം ജോ​ണ്‍​സ​ണ്‍ തോ​മ​സിലൂടെ മേൽക്കോയ്മ നിലനിർത്തി. അ​ഞ്ചാം സ്ഥാ​നം ജാ​സ്മി​ൻ ജ​യിം​സും നേ​ടി. സ​ർ​വ​ക​ലാ​ശാല​യി​ൽ ആ​കെ​യു​ള്ള അ​ഞ്ച് എ ​പ്ല​സു​ക​ളി​ൽ ര​ണ്ടെ​ണ്ണ​വും ദേ​വ​മാ​താ​യി​ലെ മി​ടു​ക്ക​ർ കൈ​പ്പി​ടി​യി​ലൊ​തു​ക്കി. 9.07 ഗ്രേ​ഡ് പോ​യി​ന്‍റാ​ണ് ജോ​ണ്‍​സ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ജാ​സ്മി​ൻ 9.02 ഗ്രേ​ഡ് പോ​യി​ന്‍റ് നേ​ടി.

ഉ​ന്ന​ത വി​ജ​യി​ക​ളെ മാനേജർ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.