കുറവിലങ്ങാട്ട് യോഗാദിന വിളംബരറാലി നടത്തി

Spread the love

യോഗാദിനാചരണത്തിന് മുന്നോടിയായി കുറവിലങ്ങാട്ട് യോഗാദിന വിളംബരറാലി നടത്തി. ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ.ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ആയുഷ് വെൽനെസ് സെന്റർ, ദേവമാതാ കോളേജ് എൻ.സി.സി. – എൻ.എസ്.എസ്. യൂണിറ്റുകൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ്, കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ.

സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സക്കറിയാസ് കുതിരവേലിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തിന് ഡോ. സുമി നേതൃത്വം നൽകി. പ്രൊഫ. ആൽഫ്രിൻ ചാക്കോ, ഡോ. അനുജ, മേഴ്‌സി റെജി, ലഫ്. സതീശ് തോമസ്, ചാർളി സെബാസ്റ്റ്യൻ, സ്‌കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ജോർജ് ജി.ചെന്നേലിൽ, പി.എം.മോഹനൻ എന്നിവർ പ്രസംഗിച്ചു.