കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടേ​​ക്കു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​യ്ക്കു ഔദ്യോഗികക്ഷ​​​​ണം

Spread the love

ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് ദേവാലയത്തിനു സ്ഥാനനിർണ്ണയം നടത്തിയ, ആ​​​​ഗോ​​​​ള ​​മ​​​​രി​​​​യ​​​​ൻ തീർത്ഥാടന കേ​​​​ന്ദ്ര​​​​മാ​​​​യ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടേ​​ക്കു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​യ്ക്കു ഔദ്യോഗികക്ഷ​​​​ണം. മാ​​​​ർ​​​​പാ​​​​പ്പ​​ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രാ​​​​യ​​വ​​രു​​ടെ ആ​​​​ഗ്ര​​​​ഹം കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ആ​​​​ർ​​​​ച്ച്ഡീ​​​​ക്ക​​​​ൻ തീർത്ഥാടന ദേ​​​​വാ​​​​ല​​​​യം ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ അ​​​​റി​​​​യി​​​​ച്ചു. 2012 മുതൽ 2014 വരെ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് പള്ളിയിൽ സഹ​​​​വി​​​​കാ​​​​രിയായിരുന്ന ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ പാ​​​​റേ​​​​ക്കാ​​​​ട്ടു​​​​വ​​​​ഴി​​​​യാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ക്ഷ​​​​ണ​​​​പ​​​​ത്രം ന​​​​ൽ​​​​കി കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച​​​​ത്. ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ ക്ഷ​​​​ണ​​​​പ​​​​ത്ര​​​​മാ​​​​ണ് ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ പാ​​​​റേ​​​​ക്കാ​​​​ട്ട് മാ​​​​ർ​​​​പാ​​​​പ്പാ​​​​യ്ക്കു കൈ​​​​മാ​​​​റി​​​​യ​​​​ത്.

റോ​​​​മി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തു​​​​ന്ന ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ പാ​​​​റേ​​​​ക്കാ​​​​ട്ട് മു​​​​മ്പ് മാ​​​​ർ​​​​പാ​​​​പ്പ​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​വേ​​​​ള​​​​യി​​​​ൽ മ​​രി​​യ​​ൻ തീ​​ർ​​ത്ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ട് സേ​​​​വ​​​​നം ചെ​​​​യ്ത​​​​താ​​​​യി അ​​​​റി​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ഈ ​​​​സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​ട​​​​ർ​​​​ന്നാ​​​​ണ് സ്വ​​​​കാ​​​​ര്യ​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ രേ​​​​ഖാ​​​​മൂ​​​​ലം ക്ഷ​​​​ണ​​​​പ​​​​ത്രം ന​​ൽ​​കി​​യ​​ത്. സ​​​​ന്തോ​​​​ഷ​​​​സൂ​​​​ച​​​​ക​​​​മാ​​​​യി മുത്തിയമ്മയുടെ തി​​​​രു​​​​സ്വ​​​​രൂ​​​​പം കൈ​​​​മാ​​​​റു​​ക​​യും ചെ​​യ്തു. ത​​​​ടി​​​​യി​​​​ൽ​​ തീ​​​​ർ​​​​ത്ത രൂ​​​​പ​​മാ​​ണ് സ​​മ്മാ​​നി​​ച്ച​​ത്. വി​​​​ശ്വാ​​​​സിസമൂ​​​​ഹ​​​​ത്തി​​​​ന് അ​​​​നു​​​​ഗ്ര​​​​ഹാ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​രു​​​​ന്ന​​​​താ​​​​യും മാ​​​​ർ​​​​പാ​​​​പ്പ അ​​​​റി​​​​യി​​​​ച്ചു.

ലോകത്തിൽ ആദ്യമായി, ഒ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ​​​​ത്ത​​​​ന്നെ പരിശുദ്ധ അമ്മ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​മെ​​​​ന്നും സീ​​​​റോ​​ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ പ്ര​​​​ഥ​​​​മ മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ ആ​​​​ർ​​​​ച്ച്ഡീ​​​​ക്ക​​​​ൻ തീർത്ഥാടന ദേ​​​​വാ​​​​ല​​​​യ​​​​മെ​​​​ന്നും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​ത്. ക​​​​രു​​​​ണ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ ക​​​​വാ​​​​ടം തു​​​​റ​​​​ന്ന​​​​തി​​​​ലൂ​​​​ടെ 342 ദി​​​​ന​​​​രാ​​​​ത്ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പ്രാ​​​​ർ​​​​ത്ഥന ന​​​​ട​​​​ത്താ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം സ​​​​മ്മാ​​​​നി​​​​ച്ച​​​​തി​​​​ൽ ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ മൂവായിരത്തിലധികം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു പ്ര​​​​ത്യേ​​​​കം ന​​​​ന്ദി​​​​യ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​ഥ​​​​മ ത​​​​ദ്ദേ​​​​ശീയ മെ​​​​ത്രാ​​​​ന്റെ ഭ​​​​ര​​​​ണ​​​​സാ​​​​ര​​​​ഥ്യം, അ​​​​ർ​​​​ക്ക​​​​ദി​​​​യാ​​​​ക്കോ​​​​ന്മാ​​​​രു​​​​ടെ ജ​​​​ന്മ​​​​നാ​​​​ടും ഭരണസിരാകേന്ദ്രവും, സിറോ മലബാർ സഭയിലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഇ​​​​ട​​​​വ​​​​ക എ​​​​ന്നി​​​​ങ്ങ​​​​നെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളു​​​​ള്ള കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ട് ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യ ആ​​​​ഗ്ര​​​​ഹം ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.