പ്ര​​വേ​​ശ​​നോ​​ത്സ​​വം ഹൃ​​ദ്യ​​വി​​രു​​ന്നാ​​യി

Spread the love

മ​​ധു​​രം പ​​ക​​ർ​​ന്നും ക​​ള​​ഭം ചാ​​ർ​​ത്തി​​യും ബ​​ലൂ​​ണു​​ക​​ൾ ന​​ൽ​​കി​​യും കുറവിലങ്ങാട്ടെ സ്‌കൂളുകളിൽ നവാഗതർക്ക് സ്വീ​​ക​​ര​​ണം നൽകി. വീ​​ടു​​ക​​ളി​​ൽ നി​​ന്നും ആ​​ദ്യ​​മാ​​യി സ്കൂ​​ളു​​ക​​ളി​​ലെ​​ത്തി​​യ കു​​രു​​ന്നു​​ക​​ൾ​​ക്ക് .

ശ​താ​ബ്ദി ആ​ഘോഷത്തിന്റെ നിറവിൽ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന് പ്ര​​വേ​​ശ​​നോ​​ത്സ​​വദിനത്തിൽതന്നെ ഗ്രാമപ​ഞ്ചാ​യ​ത്തും കുട്ടികൾക്ക് സ​മ്മാ​നം നൽകി. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ബാലികാ സൗഹൃദ ശൗചാലയം ഉദ്ഘാടനം നടത്തി നിർവഹിച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് നി​ർ​മ്മിച്ച ബാലികാ സൗഹൃദ ശൗചാലയം വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി. 5.83 ല​ക്ഷം രൂ​പ പ​ദ്ധ​തി വി​ഹി​തം ന​ൽ​കി​യാ​ണ് ബാലികാ സൗഹൃദ ശൗചാലയത്തി​ന്‍റെ നി​ർ​മ്മാണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ബാലികാ സൗഹൃദ ശൗചാലയത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സാ മാ​ത്യൂ​സ്, ഗ്രാമപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി റെ​ജി, അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. മോ​ഹ​ന​ൻ, ഷൈ​ജു പാ​വു​ത്തി​യേ​ൽ, സോ​ഫി സ​ജി, ബൈ​ജു പൊ​യ്യാ​നി​യി​ൽ, സ​ജി വ​ട്ട​മ​റ്റം, ര​മാ രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ർ​ലി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.