പ്രകൃതിദുരന്തങ്ങളിൽപെട്ട് കളത്തൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസവചനങ്ങളും സഹായഹസ്തവുമായി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ ദുരിതാശ്വാസകേന്ദ്രത്തിൽ സന്ദർശനം നടത്തി. മിഷൻലീഗ് ഇടവക ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ടിന്റെ നേതൃത്വത്തിൽ ചെറുപുഷ്പ മിഷൻലീഗ് കുറവിലങ്ങാട് ശാഖയിലെ അംഗങ്ങൾ ഇതിൽ പങ്കെടുത്തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങളും, പലവ്യഞ്ജനസാധനങ്ങളും, വിതരണം ചെയ്തു.
കുറവിലങ്ങാടിന്റെ ചരിത്രത്തിൽ ആദ്യമായി തുറന്ന ദുരിതാശ്വാസ ക്യാംപ് ഇന്നലെയും പ്രവർത്തിച്ചു. കളത്തൂർ ഗവ. യുപി സ്കൂളിലെ ക്യാംപിൽ ആറു കുടുംബങ്ങളിലെ 25 പേരാണുള്ളത്.