ലോകസുറിയാനി സമ്മേളനത്തിൽ‍ പങ്കെടുക്കുന്ന പ്രതിനിധികൾ ഇന്നലെ കുറവിലങ്ങാട് എത്തി

Spread the love

കോട്ടയം സീരിയിൽ‍ നടക്കുന്ന ലോകസുറിയാനി സമ്മേളനത്തിൽ‍ പങ്കെടുക്കുന്ന പ്രതിനിധികൾ ഇന്നലെ കുറവിലങ്ങാട് മേജർ ആർ‍ക്കിഎപ്പിസ്‌കോപ്പൽ‍ മർ‍ത്ത്മറിയം ആർ‍ച്ച്ഡീക്കൻ‍ തീർ‍ത്ഥാടന ദേവാലയത്തിലെത്തി സായാഹ്ന നമസ്കാരം നടത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട 70 അംഗ സംഘമാണ് യത്.

സുറിയാനി പാരമ്പര്യത്തിന്റെ തറവാട് ആണ് കുറവിലങ്ങാട് എന്ന് പാലാ രൂപതാ മെത്രാൻ മാർ‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു. ആർ‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ‍ സംഘത്തെ സ്വാഗതം ചെയ്തു പ്രസംഗിച്ചു. സീരി ഡയറക്ടർ‍ റവ.ഡോ. ജേക്കബ് തേക്കേപറമ്പിൽ‍, കൂനമ്മാക്കൽ തോമ്മാകത്തനാർ, ഫാ. മാത്യു വെണ്ണ,യിപ്പള്ളിൽ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.