വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 7​ന് ഞായറാഴ്ച ആ​ഘോ​ഷി​ക്കും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 7​ന് ഞായറാഴ്ച ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ളി​നു​ള്ള ക്ര​മീ​ക​ര​ണം.

7​ന് ഉച്ചകഴിഞ്ഞു 3.30 നു ​കു​ടു​ക്ക​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ചാപ്പലിൽനിന്ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

4.45 ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, കാ​ഴ്ച സ​മ​ർ​പ്പ​ണം. (വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യായെ അനുകരിച്ച് പാവപ്പെട്ട കുട്ടികൾക്ക് പുത്തനുടുപ്പുകൾ കാഴ്ചയായി സമർപ്പിക്കും).

5.00 ​ന് ചെ​മ്പി​ളാ​വ് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ. ​ദേവസ്യാച്ചൻ വ​ട്ട​പ്പ​ലം ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.

6.30 ന് ​ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും സുകൃ​ത​ജ​പ​മാ​ല​യും.

7.00 ന് നേ​ർ​ച്ച​വി​ത​ര​ണം. തു​ട​ർ​ന്നു പ​രി​ച​മുട്ടുകളി, മാർഗ്ഗം കളി, ബൈബിൾ ദൃശ്യാവിഷ്കാരമത്സരം.