വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ‍ ഇ​ന്ന്

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പൽ മ​ർ​ത്ത്മ​റി​യം ആ​ർച്ച് ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങൾ പൂ​ർ‍‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ളത്.

3.30 നു ​കു​ടു​ക്ക​മ​റ്റം ലി​റ്റി​ൽ ഫ്‌​ള​വ​ർ ചാപ്പലിൽനിന്ന് കു​റ​വി​ല​ങ്ങാ​ട് പള്ളിയിലേക്ക് പ്ര​ദ​ക്ഷി​ണം.
4.45 തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. തു​ടർ​ന്ന് കാ​ഴ്ച​സ​മ​ർ​പ്പ​ണം. (വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യെ അ​നു​ക​രി​ച്ച് പാ​വ​പ്പെ​ട്ട കു​ട്ടി​കൾ​ക്കാ​യി ഉ​ടു​പ്പു​ക​ളാ​ണ് കാ​ഴ്ച​യാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്.)
5.00 ന് ചെ​മ്പി​ളാ​വ് ലി​റ്റിൽ ഫ്‌​ള​വ​ർ പ​ള്ളി വി​കാ​രി ഫാ. ​ദേ​വ​സ്യാ​ച്ച​ൻ വ​ട്ട​പ്പ​ലം വി​ശു​ദ്ധ കു​ർബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ല്​കും.
6.30 ന് ​ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും സു​കൃ​ത​ജ​പ​മാ​ല​യും ന​ട​ക്കും.
7.00 ന് നേ​ർ​ച്ച​വി​ത​ര​ണം. തു​ട​ർ​ന്ന് പ​രി​ച​മു​ട്ടു​ക​ളി​യും മാ​ർ​ഗ്ഗം​ക​ളി​യും ബൈ​ബിൾ ദൃ​ശ്യാ​വി​ഷ്‌​കാ​ര മ​ത്സ​ര​വും.

ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സഹവി​കാ​രിയും സോ​ൺഡയറക്ടറുമായ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സോ​ൺ ലീ​ഡ​ർ ഇ​മ്മാ​നു​വ​ൽ നി​ധീ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണു തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

🌹🌹ചെറുപുഷ്പം എന്നറിയപ്പെടുന്ന വി. കൊച്ചുത്രേസ്യാ 🌺🌻🌼🏵️

ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്സിസ് തെരേസാ മാ​ർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണയിൽജനിച്ചു. പിതാവ് ളൂയി മാ​ർട്ടിൻ ഒരു പട്ടുവ്യാപാരിയായിരുന്നു. മരിയ, പൌളി, ലെയോനി, സെലിൻ, തെരേസാ എന്നീ അഞ്ചു കുട്ടികകൾ . അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. ഇവരിൽ നാലുപേര് കർമ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന് സഭയിലും ചേരുകയാണ് ചെയ്തത്.

തെരേസായ്ക്ക് നാലു വയസുള്ളപ്പോൾ അമ്മ മരിച്ചു. താമസിയാതെ ളൂയി മാ​ർട്ടിൻ ലിസ്യൂവിലേക്ക് മാറി താമസിച്ചു. പത്തു വയസു പൂ​ർത്തിയായപ്പോൾ ത്രേസ്യക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഒരു മാസത്തോളം ത്രേസ്യ രോഗിണിയായി കിടന്നു. 1883 മേയ് 13-ാം തീയതി പെന്തക്കുസ്താദിവസം ത്രേസ്യയുടെ മുറിയിൽ ഇരുന്നിരുന്ന വിജയമാതാവിന്റെ രൂപം ത്രേസ്യായെ നോക്കി പുഞ്ചിരി തൂകി; അതോടെ ത്രേസ്യയുടെ ആലസ്യം നീങ്ങി. അന്ന് പ്രകടമായ ദൈവമാതൃസ്നേഹം അന്ത്യം വരെ ത്രേസ്യ ആസ്വദിച്ചു.

പതിനഞ്ചു വയസിൽ ക​ർ​മ്മലീത്താ മഠത്തിൽ ചേരാനുള്ള അനുവാദം വാങ്ങാൻ ത്രേസ്യ പിതാവിന്റെകൂടെ റോമായിൽ പോയി, 13-ാം ലെയോൻ മാർപാപ്പയോട് അഭ്യർത്ഥിച്ചു. ദൈവം തിരുമനസാകുന്നെങ്കിൽ കാര്യം നടക്കുമെന്നായിരുന്നു മാർപാപ്പയുടെ മറുപടിയെങ്കിലും കാര്യം നടന്നു. 1889 ജനുവരി 10-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു; അടുത്ത വർഷം സെപ്തംബർ എട്ടാം തീയതി പ്രഥമ വ്രതവാഗ്ദാനം ചെയ്തു. അപ്പേഴേക്കും പിതാവ് തള​ർവാത രോഗിയായി കായേൻആശുപത്രിയിൽ കിടപ്പായി. 1893 മുതൽ ഏതാനും കാലം നവസന്യാസിനീ ഗുരുവായി ജോലി ചെയ്തിട്ടുണ്ടെങ്കിലും 24 വ​ർ​ഷത്തേക്കു മാത്രം നീണ്ടുനിന്ന ആ ജീവിതത്തിന്റെ അവസാനഭാഗം ക്ഷയരോഗത്തിൽ കഴിഞ്ഞു. ‘ദൈവമേ, ഞാൻഅങ്ങയെ സ്നേഹിക്കുന്നു, ‘എന്നു പറഞ്ഞ് 1897 സെപ്തംബര്30-ാം തീയതി ചെറുപുഷ്പം അട​ർ​ന്നുവീണു. സ്വ​ർഗത്തിൽനിന്ന് ഞാൻ റോസാ പുഷ്പങ്ങൾ വ​ർഷിക്കുമെന്ന വിശുദ്ധയുടെ വാഗ്ദാനം ഇന്നും നിറവേറിക്കൊണ്ടിരിക്കയാണ്. ഒരാഗോള മിഷനറിയാകാന് ആഗ്രഹിച്ച ത്രേസ്യായെ 1928-ല് 11-ാം പിയൂസു മാ​ർപാപ്പ വേദപ്രചാര മധ്യസ്ഥയായി പ്രഖ്യാപിച്ചപ്പോള്അവളുടെ ഇഷ്ടം നിറവേറി.

‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓർമ്മതിരുന്നാൾ…