കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി ക​​ത്തോ​​ലി​​ക്കാ മ​​ഹാം​​സം​​ഗ​​മ വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​നം ഇ​​ന്ന്

Spread the love

2019 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നു ന​​ട​​ക്കു​​ന്ന​​ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യം ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി ക​​ത്തോ​​ലി​​ക്കാ മ​​ഹാം​​സം​​ഗ​​മ വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​നം ഇ​​ന്ന് (28-10-2018 ഞായർ) ന​​ട​​ക്കും.

ഇ​​ന്ന് 2.30 ന് ​​മു​​ത്തി​​യ​​മ്മ ഹാ​​ളി​​ൽ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സീ​​നി​​യ​​ർ അ​​സി.​​വി​​കാ​​രി റ​​വ.​​ഫാ. കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ, അ​​സി. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​ർ​​ജ് നെ​​ല്ലി​​ക്ക​​ൽ, ഫാ. ​​മാ​​ത്യു വെ​​ണ്ണാ​​യ​​പ്പി​​ള്ളി, ഫാ. ​​തോ​​മ​​സ് കു​​റ്റി​​ക്കാ​​ട്ട്, ഫാ. ​​മാ​​ണി കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി, സ്പെ​​ഷ്യ​​ൽ ക​​ണ്‍​ഫെ​​സ​​ർ ഫാ. ​​ജോ​​ർ​​ജ് നി​​ര​​വ​​ത്ത്, ദേ​​വ​​മാ​​താ കോ​​ള​​ജ് വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മാ​​ത്യു ക​​വ​​ളം​​മ്മാ​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

കു​​റ​​വി​​ല​​ങ്ങാ​​ടു​​നി​​ന്നും വി​​വി​​ധ പ്രദേശങ്ങ​​ളി​​ലേ​​ക്കും രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കും കു​​ടി​​യേ​​റി​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ​​യാ​​ണ് സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ക. കു​​റ​​വി​​ല​​ങ്ങാ​​ടു​​നി​​ന്ന് വി​​വാ​​ഹം വ​​ഴി മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് പോ​​യ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ​​യും സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കും. വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ സം​​ഗ​​മ​​വേ​​ദി​​യാ​​യി സ​​മ്മേ​​ള​​ന​​വേ​​ദി മാ​​റും. സം​​ഗ​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ന്ത​​ർ​​ദേ​​ശി​​യ മ​​രി​​യ​​ൻ സെ​​മി​​നാ​​റും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്.

സം​​ഗ​​മ​​ത്തി​​നാ​​യി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന് വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന​​തി​​ന് പി​​ന്നാ​​ലെ ഇ​​ട​​വ​​ക​​യി​​ലൊ​​ന്നാ​​കെ വി​​ളം​​ബ​​ര​​കൂ​​ട്ടാ​​യ്മ​​ക​​ളും ന​​ട​​ത്തുന്നുണ്ട്.

സം​​ഗ​​മ​​ത്തി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​ൻ, ഓ​​ഫ്‌​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​​ന്ന​​താ​​യി സം​​ഘാ​​ട​​ക സ​​മി​​തി അ​​റി​​യി​​ച്ചു.