വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകി ആദരിച്ചു

Spread the love

2018 ആഗസ്റ്റ് മാസം 13 നു ആദ്യത്തെ മഹാപ്രളയത്തിൽ ദുരിതത്തിലായിരുന്ന കുട്ടനാട്ടിലെ മഹേന്ദ്രപുരം ഗ്രാമത്തിലേക്ക്, കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നിന്ന് അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തുചേർന്നു സമാഹരിച്ച ഉൽപ്പന്നങ്ങളും തുകയും മറ്റു അത്യാവശ്യ വസ്തുക്കളുമായി പുറപ്പെട്ടു. അധ്യാപികയായ സിസ്റ്റർ ലിസ്യൂ റാണിയുടെ നേതൃത്വത്തിൽ 15 വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഘം വിവിധ ഭവനങ്ങൾ സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും സമാഹരിച്ച നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു.

ആ​ശ്വാ​സ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ നീ​ട്ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും ചേ​ർ​ന്ന് അ​നു​മോ​ദ​ന​ത്തി​ന്‍റെ പൂ​ച്ചെ​ണ്ടു​ക​ൾ സ​മ്മാ​നി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർത്ഥി​ക​ളാ​ണ് നാ​ടി​നും വീ​ടി​നും അ​ഭി​മാ​ന​മാ​യി മാ​റി ആ​ദ​ര​വ് നേ​ടി​യ​ത്.

ആ മഹാപ്രളയകാലത്ത് കുട്ടനാട്ടിലെ മഹേന്ദ്രപുരത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരായി സേവനം ചെയ്ത വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകി ആദരിച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും പി​ടി​എ​യും ചേ​ർ​ന്നാ​ണ് അ​നു​മോ​ദ​നം ന​ട​ത്തി​യ​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി തൊ​ണ്ടാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർത്ഥി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ശം​സാ​പ​ത്ര​ങ്ങ​ൾ ന​ൽ​കി. ദു​രി​താ​ശ്വാ​സ​ക്യാമ്പി​ലേ​ക്ക് കു​ട്ടി​ക​ളെ അ​യ​ച്ച മാ​താ​പി​താ​ക്ക​ളെ​യും സ​മ്മേ​ള​നം ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ്, അ​ധ്യാ​പ​ക​രാ​യ കെ.​വി. ജോ​ർ​ജ്, പി.​എ. തോ​മ​സ്, സി​സ്റ്റ​ർ ലി​സ്യൂ റാ​ണി, പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു