Spread the love

ജ​​ന്മ​​വും ക​​ർ​​മ്മ​​വും വ​​ഴി പുണ്യ-പുരാതീനമായ കു​​റ​​വി​​ല​​ങ്ങാ​​ടി​​നോ​​ടു ചേ​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന വ​​ർ​​ത്ത​​മാ​​ന​​കാ​​ല ന​​സ്രാ​​ണി ത​​ല​​മു​​റ​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ വ​​ര​​വേ​​ൽ​​ക്കു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗമം കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ ച​​രി​​ത്ര​​മു​​ന്നേ​​റ്റ​​മാ​​യി മാറും. കുറവിലങ്ങാട് നസ്രാണി മഹാംസംഗമ വിളംബര സമ്മേളനം ഇന്നലെ നടന്നു.

2019 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നാ​​ണ് മ​​ഹാ​​സം​​ഗ​​മം. കു​​റ​​വി​​ല​​ങ്ങാ​​ട് നി​​ന്നും വി​​വി​​ധ പ്രദേശ​​ങ്ങ​​ളി​​ലേ​​ക്കും വി​​വി​​ധ ഭൂഖണ്ഡങ്ങളിലെ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കും കു​​ടി​​യേ​​റി​​യ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് സം​​ഗ​​മ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രു​​ക. വി​​വാ​​ഹം വ​​ഴി വി​​വി​​ധ പ്രദേശ​​ങ്ങ​​ളി​​ലേ​​ക്ക് താ​​മ​​സം മാ​​റി​​യ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ക്കും. വി​​വി​​ധ കു​​ടി​​യേ​​റ്റ​​മേ​​ഖ​​ല​​ക​​ളും മ​​ഹാ​​കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും വി​​വി​​ധ അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളും വ​​ഴി പ​​ര​​മാ​​വ​​ധി പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​നാ​​ണ് തീ​​രു​​മാ​​നം. സീ​​റോ മ​​ല​​ങ്ക​​ര, യാ​​ക്കോ​​ബാ​​യ, ഓ​​ർ​​ത്ത​​ഡോ​​ക്സ്, മാ​​ർ​​ത്തോ​​മ്മാ, ശൂ​​റാ​​യ സ​​ഭ​​ക​​ളി​​ലെ മേ​​ല​​ധ്യ​​ക്ഷ​​ന്മാ​​ര​​ട​​ക്കം പ​​ങ്കെ​​ടു​​ക്കു​​ന്ന സം​​ഗ​​മ​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ ആ​​ത്മീ​​യ​​നേ​​തൃ​​ത്വ​​ത്തി​​നൊ​​പ്പം കു​​റ​​വി​​ല​​ങ്ങാ​​ടി​​നോ​​ടു ഒത്തുചേ​​ർ​​ന്ന അ​​ത്മാ​​യ നേ​​താ​​ക്ക​​ളും പ​​ങ്കെ​​ടു​​ക്കും.സം​​ഗ​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ന്ത​​ർ​​ദേ​​ശീ​​യ മ​​രി​​യ​​ൻ സെ​​മി​​നാ​​റു​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും. പ​​തി​​നാ​​യി​​രം പ്ര​​തി​​നി​​ധി​​ക​​ൾ സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.

സം​​ഗ​​മ​​ത്തി​​ന്‍റെ പ്ര​​ചാ​​ര​​ണാ​​ർ​​ഥം കേ​​ര​​ള​​പ്പി​​റ​​വിദിനം മു​​ത​​ൽ 81 വി​​ളം​​ബ​​ര കൂ​​ട്ടാ​​യ്മ​​ക​​ൾ ന​​ട​​ത്താ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ ച​​രി​​ത്ര​​മു​​ന്നേ​​റ്റ​​മാ​​യി ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മം മാ​​റു​​മെ​​ന്ന് വി​​ളം​​ബ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ പ​​റ​​ഞ്ഞു.ജനറൽ കൺവീനർ ഫാ. ​​തോ​​മ​​സ് കു​​റ്റി​​ക്കാ​​ട്ട്, സീ​​നി​​യ​​ർ സഹവി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ, സഹവി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​ർ​​ജ് നെ​​ല്ലി​​ക്ക​​ൽ, ഫാ. ​​മാ​​ത്യു വെ​​ണ്ണാ​​യ​​പ്പി​​ള്ളി​​ൽ, ഫാ. ​​മാ​​ണി കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി, ക്ല​​രീ​​ഷ്യ​​ൻ സ​​ന്യാ​​സ സ​​ഭ സു​​പ്പീ​​രി​​യ​​ർ ഫാ. ​​ജോ​​സ് പു​​ളി​​ങ്കു​​ന്നേ​​ൽ, ടി ​​ഒ​​ ആ​​ർ സ​​ന്യാ​​സ​​സ​​ഭ പ്ര​​തി​​നി​​ധി റ​​വ.​​ഡോ. രാ​​ജീ​​വ് തെ​​ന്നാ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സംഗമത്തിലേക്ക് ഓൺ‍ലൈൻ-ഓഫ്‌ലൈൻ‍ രജിസ്ട്രേഷനുകൾ‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ‍ പൂ​​ർ‍ത്തിയാവുന്നതായി സംഘാടക സമിതി അറിയിച്ചു.