കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. വിശുദ്ധ കൊച്ചുത്രേസ്യാ സോണിന്റെ നേതൃത്വത്തിലാണ് തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.
3.30 നു കുടുക്കമറ്റം ലിറ്റിൽ ഫ്ളവർ ചാപ്പലിൽനിന്ന് കുറവിലങ്ങാട് പള്ളിയിലേക്ക് പ്രദക്ഷിണം.
4.45 തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് കാഴ്ചസമർപ്പണം. (വിശുദ്ധ കൊച്ചുത്രേസ്യായെ അനുകരിച്ച് പാവപ്പെട്ട കുട്ടികൾക്കായി ഉടുപ്പുകളാണ് കാഴ്ചയായി സമർപ്പിക്കുന്നത്.)
5.00 ന് ചെമ്പിളാവ് ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. ദേവസ്യാച്ചൻ വട്ടപ്പലം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കും.
6.30 ന് ലദീഞ്ഞ്. തുടർന്ന് പ്രദക്ഷിണവും സുകൃതജപമാലയും നടക്കും.
7.00 ന് നേർച്ചവിതരണം. തുടർന്ന് പരിചമുട്ടുകളിയും മാർഗ്ഗംകളിയും ബൈബിൾ ദൃശ്യാവിഷ്കാര മത്സരവും.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സഹവികാരിയും സോൺഡയറക്ടറുമായ ഫാ. തോമസ് കുറ്റിക്കാട്ട്, സോൺ ലീഡർ ഇമ്മാനുവൽ നിധീരി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചത്.
🌹🌹ചെറുപുഷ്പം എന്നറിയപ്പെടുന്ന വി. കൊച്ചുത്രേസ്യാ 🌺🌻🌼🏵️
ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്‍സിസ് തെരേസാ മാർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണയിൽജനിച്ചു. പിതാവ് ളൂയി മാർട്ടിൻ ഒരു പട്ടുവ്യാപാരിയായിരുന്നു. മരിയ, പൌളി, ലെയോനി, സെലിൻ, തെരേസാ എന്നീ അഞ്ചു കുട്ടികകൾ . അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. ഇവരിൽ നാലുപേര്‍ കർമ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും ചേരുകയാണ് ചെയ്തത്.
തെരേസായ്ക്ക് നാലു വയസുള്ളപ്പോൾ അമ്മ മരിച്ചു. താമസിയാതെ ളൂയി മാർട്ടിൻ ലിസ്യൂവിലേക്ക് മാറി താമസിച്ചു. പത്തു വയസു പൂർത്തിയായപ്പോൾ ത്രേസ്യക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഒരു മാസത്തോളം ത്രേസ്യ രോഗിണിയായി കിടന്നു. 1883 മേയ് 13-ാം തീയതി പെന്തക്കുസ്താദിവസം ത്രേസ്യയുടെ മുറിയിൽ ഇരുന്നിരുന്ന വിജയമാതാവിന്റെ രൂപം ത്രേസ്യായെ നോക്കി പുഞ്ചിരി തൂകി; അതോടെ ത്രേസ്യയുടെ ആലസ്യം നീങ്ങി. അന്ന് പ്രകടമായ ദൈവമാതൃസ്നേഹം അന്ത്യം വരെ ത്രേസ്യ ആസ്വദിച്ചു.
പതിനഞ്ചു വയസിൽ കർമ്മലീത്താ മഠത്തിൽ ചേരാനുള്ള അനുവാദം വാങ്ങാൻ ത്രേസ്യ പിതാവിന്റെകൂടെ റോമായിൽ പോയി, 13-ാം ലെയോൻ മാർപാപ്പയോട് അഭ്യർത്ഥിച്ചു. ദൈവം തിരുമനസാകുന്നെങ്കിൽ കാര്യം നടക്കുമെന്നായിരുന്നു മാർപാപ്പയുടെ മറുപടിയെങ്കിലും കാര്യം നടന്നു. 1889 ജനുവരി 10-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു; അടുത്ത വർഷം സെപ്തംബർ എട്ടാം തീയതി പ്രഥമ വ്രതവാഗ്ദാനം ചെയ്തു. അപ്പേഴേക്കും പിതാവ് തളർവാത രോഗിയായി കായേൻആശുപത്രിയിൽ കിടപ്പായി. 1893 മുതൽ ഏതാനും കാലം നവസന്യാസിനീ ഗുരുവായി ജോലി ചെയ്തിട്ടുണ്ടെങ്കിലും 24 വർഷത്തേക്കു മാത്രം നീണ്ടുനിന്ന ആ ജീവിതത്തിന്റെ അവസാനഭാഗം ക്ഷയരോഗത്തിൽ കഴിഞ്ഞു. ‘ദൈവമേ, ഞാൻഅങ്ങയെ സ്നേഹിക്കുന്നു, ‘എന്നു പറഞ്ഞ് 1897 സെപ്തംബര്‍30-ാം തീയതി ചെറുപുഷ്പം അടർന്നുവീണു. സ്വർഗത്തിൽനിന്ന് ഞാൻ റോസാ പുഷ്പങ്ങൾ വർഷിക്കുമെന്ന വിശുദ്ധയുടെ വാഗ്ദാനം ഇന്നും നിറവേറിക്കൊണ്ടിരിക്കയാണ്. ഒരാഗോള മിഷനറിയാകാന്‍ ആഗ്രഹിച്ച ത്രേസ്യായെ 1928-ല്‍ 11-ാം പിയൂസു മാർപാപ്പ വേദപ്രചാര മധ്യസ്ഥയായി പ്രഖ്യാപിച്ചപ്പോള്അവളുടെ ഇഷ്ടം നിറവേറി.
‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓർമ്മതിരുന്നാൾ…