പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ 475-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു

Spread the love

പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ 475-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. ഇന്നലെ കുറവിലങ്ങാടു മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യത്തിൽ റാസകുർബാനയും കബറിടത്തിങ്കൽ ഒപ്പീസും നടന്നു.

പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശ്രാദ്ധം ആശിർവദിച്ചു. പു​​ണ്യ​​ശ്ലോ​​ക​​ൻ പ​​ന​​ങ്കു​​ഴ​​യ്ക്ക​​ൽ വ​​ല്യ​​ച്ച​​ൻ സ​​ഭ​​യു​​ടെ ഓ​​ർ​​മ്മ​​യാ​​ണെ​​ന്നു മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. വ​​ല്യ​​ച്ച​​ൻ സ​​ഭ​​യി​​ലാ​​കെ ഇ​​ന്നു വ​​ലി​​യ ച​​ർ​​ച്ച​​യാ​​ണ്. ഇ​​ത​​ര​ മ​​ത​​ങ്ങ​​ൾ​​ക്ക​​ട​​ക്കം സ്വീ​​കാ​​ര്യ​​നാ​​യി​​രു​​ന്ന വ​​ല്യ​​ച്ച​​ൻ മോ​​ശ​​യു​​ടെ ഓ​​ർമ്മ​​യാ​​ണു സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. 475 വ​​ർ​​ഷം കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു വൈ​​ദി​​ക​​ന്‍റെ ശ്രാ​​ദ്ധം തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ത്ത​​പ്പെ​​ടു​​ന്ന​​ത് വലിയ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. വ​​ല്യ​​ച്ച​​ന്‍റെ ക​​ബ​റി​​ട​​ത്തി​​ങ്ക​​ൽ തെ​​ളി​​ച്ച് പ്രാ​​ർത്ഥി​​ക്കു​​ന്ന ഏ​​ഴു​​തി​​രി വി​​ള​​ക്ക് യ​​ഹൂ​​ദ​​പാ​​ര​​മ്പ​​ര്യ​​ത്തി​​ലെ മി​​നോ​​റ​​യോ​​ടു ചേ​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന​​താ​​യും മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.

ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, സീ​​നി​​യ​​ർ സഹവി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ, സഹവി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​ർ​​ജ് നെ​​ല്ലി​​ക്ക​​ൽ, ഫാ. ​​മാ​​ത്യു വെ​​ണ്ണാ​​യ​​പ്പി​​ള്ളി​​ൽ, ഫാ. ​​തോ​​മ​​സ് കു​​റ്റി​​ക്കാ​​ട്ട്, ഫാ. ​​മാ​​ണി കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി, സെ​​പ്ഷ​ൽ ക​​ണ്‍​ഫ​സ​​ർ ഫാ. ​​ജോ​​ർ​​ജ് നി​​ര​​വ​​ത്ത് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മ്മി​​ക​​രാ​​യി. ആ​​യി​​ര​​ക്ക​​ണ​​ക്കാ​​യ വി​​ശ്വാ​​സി​​ക​​ളാ​​ണ് അ​​നു​​സ്മ​​ര​​ണ പ്രാ​​ർത്ഥ​​ന​​ക​​ൾ​​ക്കും ശ്രാ​​ദ്ധ​​ത്തി​​നു​​മാ​​യി എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത്. ദൂ​​ര​​സ്ഥ​​ല​​ങ്ങ​​ളി​​ലേക്ക് കൊണ്ടുപോകേണ്ടവർക്കായി പ്ര​​ത്യേ​​ക പാ​​ഴ്സ​​ലും ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്നു.

പ്ര​​ഫ. പി.​​ജെ. മാ​​ത്യു പ​​ന​​ങ്കു​​ഴ​​യ്ക്ക​​ലായിരുന്നു പ്ര​​സു​​ദേ​​ന്തി​​. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ വി.​​കെ. മാ​​ത്യു വെ​​ള്ളാ​​യി​​പ​​റ​​മ്പി​​ൽ, പ്ര​​ഫ. ജോ​​ർ​​ജ് ജോ​​ണ്‍ നി​​ധീ​​രി, ജോ​​സ് മാ​​ത്യു പ​​ന​​ങ്കു​​ഴ​​യ്ക്ക​​ൽ, ജോ​​യി​​ച്ച​​ൻ പ​​ന​​ങ്കു​​ഴ​​യ്ക്ക​​ൽ, വി.​​യു. ചെ​​റി​​യാ​​ൻ വെ​​ള്ളാ​​യി​​പ​​റ​​മ്പി​​ൽ, ജോ​​ജോ ഏ​​ബ്ര​​ഹാം നി​​ധീ​​രി വ​​ലി​​യ​​വീ​​ട്ടി​​ൽ, എമ്മാനുവൽ നി​​ധീ​​രി, ഷി​​ബി തോ​​മ​​സ് വെ​​ള്ളാ​​യി​​പ​​റ​​മ്പി​​ൽ തുടങ്ങിയവർ നേ​​തൃ​​ത്വം ന​​ൽ​​കി