മൂന്നുനോമ്പ് തിരുന്നാൾ ഫെബ്രുവരി 11, 12, 13 തീയതികളിൽ

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യത്തിൽ 2019ലെ മൂന്നുനോമ്പ് തിരുന്നാൾ ഫെബ്രുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും . ഫെബ്രുവരി 10 നു ഞായറാഴ്ച മൂന്നുനോമ്പ് തിരുന്നാളിന് കൊടിയേറും. ഫെബ്രുവരി 12 നു ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പ​​ഴ​​യ നി​​യ​​മ​​ത്തി​​ലെ യോ​​നാ പ്ര​​വാ​​ച​​ക​​ന്‍റെ ക​​പ്പ​​ൽ യാ​​ത്ര​​യെ അ​​നു​​സ്മ​​രി​​ച്ചുള്ള ചരിത്രപ്രസിദ്ധമായ കപ്പൽ പ്ര​​ദ​​ക്ഷി​​ണം.

2019 ജനുവരി 13 മുതൽ 18 വരെയുള്ള തീയതികളിൽ ആയിരിക്കും ദേശത്തിരുന്നാൾ ആഘോഷിക്കുന്നത്. ജനുവരി 19, 20 തീയതികളിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതിതിരുന്നാൾ ആഘോഷിക്കും.

2019 ജനുവരി 21 മുതൽ 25 വരെ പകലോമറ്റം തറവാട് പള്ളിയിൽ സഭയക്യ വാരാചരണം നടക്കും. 26 നു അർക്കദിയാക്കോന്മാരുടെ ശ്രാദ്ധം.

2019 ജനുവരി 27 ന് സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഔദ്യോഗിക സന്ദർശനം..