HaSaH-2018 യു​വ​ജ​ന​സം​ഗ​മം ന​ട​ത്തി

Spread the love

HaSaH-2018 കുറവിലങ്ങാട് ഫൊറോനാ SMYM യുവജന സംഗമത്തോടനുബന്ധിച്ചു മുത്തിയമ്മ തീർത്ഥാടനത്തിൽ ആയിരങ്ങളായ യുവജനങ്ങൾ പങ്കാളികളായി. കുറവിലങ്ങാട് ഫൊറോനായിലെ 13 യൂണിറ്റുകളിൽനിന്നും പ്രവർത്തകരാണ് സംഗമത്തിന് എത്തിച്ചേർന്നത്. തീർത്ഥാടന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി​യും . പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലെ അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ങ്ക​ൽ നി​ന്ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലേ​ക്കാ​ണ് വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന റാ​ലി ന​ട​ത്തി​യ​ത്. അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ങ്ക​ൽ പു​ഷ്പാ​ച​ർ​ച്ച​ന​യും ന​ട​ത്തി.

SMYM രൂപതാ അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജയിംസ് മടിക്കാങ്കൽ, പ്രസിഡന്റ് ആൽവിൻ ഞാ​യ​റു​കു​ളം എന്നിവർ ചേർന്ന് മേഖലാ പ്രസിഡന്റ് ശ്രീ.സോണി ജോണിക്ക് എസ്.എം.വൈ.എം പതാക കൈമാറി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും ക​ള​ർ ബ​ലൂ​ണു​ക​ളും കൊ​ടി​ക​ളും റാ​ലി​ക്ക് മി​ഴി​വേ​കി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ഞാ​യ​റു​കു​ളം, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ നോ​യ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ജോ​യി, ഭാ​ര​വാ​ഹി​ക​ളാ​യ റി​ബി​ൻ അ​ര​ഞ്ഞാ​ണി​യി​ൽ, ഡെ​ൻ​സി ജോ​ണ്‍, പി.​എം ദീ​ലീ​പ്, എ​ബി മാ​ത്യു, ബ്രി​ജി​ൻ മേ​രി ജോ​സ്, ഷാ​ന്‍റി​ൻ ബേ​ബി, ബി​ബി​ൻ ബെ​ന്നി, ജെ​യ്മോ​ൾ കെ. ​ജോ​സ്, ജി​നു തെ​ക്കേ​പ്പാ​ട്ട​ത്തേ​ൽ, ബോ​ണി കെ. ​ജോ​ണ്‍, ആ​ഷ്മി മ​രി​യ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തീർത്ഥാടകർ കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യത്തിലെ മുത്തിയമ്മ സവിധത്തിൽ എത്തിയപ്പോൾ,മുവാറ്റുപുഴ മലങ്കര രൂപതാ സഹായ മെത്രാൻ മോസ്റ്റ് റവ യൂഹാനോൻ മാർ തിയോഡോഷൃസ് മുഖ്യസന്ദേശം നൽകി. മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.