HaSaH-2018 കുറവിലങ്ങാട് ഫൊറോനാ യുവജന സംഗമം

Spread the love

🎑 വിശ്വാസ പ്രഭയിൽ ജ്വലിക്കട്ടെ യുവത്വം 🎑
എന്ന സന്ദേശവുമായി, കേരളാ കത്തോലിക്കാ മെത്രാൻ സമിതി പ്രഖ്യാപിച്ച യുവജനവർഷാചരണത്തിന്റെ ഭാഗമായി, SMYM ൻറെ ആഭിമുഖ്യത്തിൽ നാളെ (4-11-2018 ഞായർ) ഉച്ചയ്ക്ക് 1.30 ന് വിശ്വാസ പൈതൃകത്തിന്റെ ഈറ്റില്ലമായ പകലോമറ്റം അർക്കദിയാക്കോൻ നഗറിൽനിന്നും ആരംഭിച്ച് കുറവിലങ്ങാട് മുത്തിയമ്മ സവിധത്തിലേക്ക് വിശ്വാസപ്രഖ്യാപന റാലിയും തീർത്ഥാടനവും ന​ട​ക്കും. തുടർന്ന് യുവജനസംഗമം നടത്തുമെന്ന് എസ് എം വൈ എം മേഖലാ ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കൽ, മേഖലാ പ്രസിഡന്റ്‌ സോണി ജോണി, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയി എന്നിവർ അറിയിച്ചു. കുറവിലങ്ങാട് ഫൊറോനായിലെ 13 യൂണിറ്റുകളിൽനിന്നും പ്രവർത്തകർ സംഗമത്തിന് എത്തിച്ചേരും.

രൂ​പ​ത പ്ര​സി​ഡ​ന്റ് ആ​ൽ​വി​ൻ ഞാ​യ​ർ​കു​ള​ത്തി​ൽനി​ന്ന് മേ​ഖ​ലാ പ്ര​സി​ഡ​ന്റ് സോ​മി ജോ​ണി പ​താ​ക ഏ​റ്റു​വാ​ങ്ങും. രൂ​പ​ത അ​സി. ​ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് മു​ട​ക്കാ​ങ്ക​ൽ സ​ന്ദേ​ശം ന​ൽ​കും. മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി സ​ന്ദേ​ശം ന​ൽ​കും. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, സി​സ്റ്റ​ർ നോ​യ​ൽ, സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ അം​ഗം റി​ബി​ൻ അ​ര​ഞ്ഞാ​ണി​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സോ​ണി ജോ​ണി, സെ​ബാ​സ്റ്റ്യ​ൻ ജോ​യി, ഡെ​ൻ​സി ജോ​ൺ‍‍, പി.​എം. ദി​ലീ​പ്, എ​ബി മാ​ത്യു, ബ്രി​ജി​ൻ മേ​രി ജോ​സ്, ഷാ​ന്റി​ൻ ബേ​ബി, ബി​ബി​ൻ ബെ​ന്നി, ജെ​യ്മോ​ൾ കെ. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.