ഉ​ദ്യോ​ഗ​സ്ഥ​ത​ലയോഗം ഡിസംബർ 21ന്

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മൂ​ന്നു​നോമ്പ് തിരുന്നാൾ 2019 ഫെ​ബ്രു​വ​രി 11,12,13 തീ​യ​തി​ക​ളി​ലാ​ണ്. തി​രു​ന്നാളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം പാ​ലാ ആ​ർ​ഡി​ഒ വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ള്ള​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ഡിസംബർ 21ന് ​വെള്ളിയാഴ്ച്ച 3.00​ന് പ​ള്ളി​മേ​ട​യി​ലു​ള്ള യോ​ഗ​ശാ​ല​യി​ലാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ലക്ഷക്കണക്കിനുള്ള തീർത്ഥാ​ട​ക​ർ എ​ത്തു​ന്ന തി​രു​നാ​ളെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

പോ​ലീ​സ്, കെ​എ​സ്ആ​ർ​ടി​സി, ഫ​യ​ർ​ഫോ​ഴ്സ്, എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ടി​പി, ആ​രോ​ഗ്യ​വ​കു​പ്പ്, കെ​എ​സ്ഇ​ബി, അ​ള​വു​ക​ളും തൂ​ക്ക​ങ്ങ​ളും, തൊ​ഴി​ൽ, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​ങ്ങ​നെ​യു​ള്ള വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലും തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കും