കൂ​ട്ടു​കാ​ര​ന് പുതിയ വീ​ട് നി​ർ​മ്മിച്ചു​ന​ൽ​കി​ സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിക​ൾ

Spread the love

വീ​ടെ​ന്ന സ്വ​പ്നം മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കൂ​ട്ടു​കാ​ര​ന് പുതിയ വീ​ട് നി​ർ​മ്മിച്ചു​ന​ൽ​കി​ ക്രിസ്തുമസിന് വ​ര​വേ​ൽ​ക്കുവാൻ ഒരുങ്ങുകയാണ് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം സ​ണ്​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിക​ൾ…

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ശ്വാ​സോ​ത്സ​വം മു​ത​ൽ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഈ വർഷത്തെ ക്രിസ്തുമസി​ൽ വി​ജ​യം ക​ണ്ട​ത്. കൂ​ട്ടു​കാ​ര​ന് സ്നേഹവീ​ടൊ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ആ​വേ​ശ​വും ഇ​ത്ത​വ​ണ​ത്തെ ക്രിസ്തുമസി​ൽ വി​ദ്യാ​ർ​ത്ഥിക​ൾ​ക്കു​ണ്ട്. അവരുടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വൈദികരുടെയും അ​ധ്യാ​പ​ക​രു​ടേ​യും മാ​താ​പി​താ​ക്ക​ളു​ടേ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മു​ണ്ട്. വി​ദ്യാ​ർത്ഥി​ക​ൾ സ​മാ​ഹ​രി​ച്ച മു​ക്കാ​ൽ ല​ക്ഷം രൂ​പ​യ്ക്കൊ​പ്പം 1.75 ല​ക്ഷം രൂ​പ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​​യ​ത്. വി​ദ്യാ​ർത്ഥി​ക​ളുടെ കാ​യി​കാ​ധ്വാ​ന​വും മുതൽക്കൂട്ടായി. വീ​ട്ടി​ലേ​ക്ക് വ​ഴി​യി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നി​ർ​മ്മാണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന് അ​ധ്വാ​നം ആവശ്യമായി വ​ന്നു.

മൂ​ന്ന് മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ചേ​ർ​ന്ന വീ​ടാ​ണ് നി​ർ​മ്മി​ച്ച് ന​ൽ​കി​യ​ത്. പ്രാ​ർ​ത്ഥ​ന​യും കൂ​ട്ടാ​യ്മ​യും മൂ​ല​ധ​ന​മാ​ക്കി​യു​ള്ള വീ​ടൊ​രു​ക്ക​ൽ ഇത് നാ​ലാം തവണയാണ് കു​റ​വി​ല​ങ്ങാ​ട് സ​ണ്​ഡേ​സ്കൂ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം നാ​ല് കു​ട്ടി​ക​ൾ​ക്ക് വീ​ട് നി​ർമ്മി​ച്ചു ന​ൽ​കി​യ സ​ണ്​ഡേ സ്കൂ​ൾ അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്കു​ള്ള വീ​ട് നി​ർ​മ്മാണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. വീ​ട് ആ​ർ​ക്കാ​ണ് നി​ർ​മ്മിച്ച് ന​ൽ​കു​ന്ന​തെ​ന്ന് വി​ദ്യാ​ർത്ഥി​ക​ള​ട​ക്ക​മു​ള്ള​വ​രോ​ട് പ​ര​സ്യ​പ്പെ​ടു​ത്താ​റി​ല്ലെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. വീ​ട് പൂ​ർ​ത്തീ​ക​രി​ക്കു​മ്പോ​ൾ താ​ക്കോ​ൽ പ​ള്ളിവി​കാ​രി​യെ ഏ​ൽ​പ്പി​ക്കുന്നു.

ഇ​തേ സ​ണ്​ഡേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥിക​ളാ​ണ് എ​ല്ലാ​വ​ർ​ഷ​വും കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​വ് എ​ന്ന​തി​ലാ​ണ് പേ​രു​വി​വ​രം വെ​ളി​പ്പെ​ടു​ത്താ​ത്ത​തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. ഈ ​ക്രി​സ്മ​സി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ൾ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന് കൈ​മാ​റി. സ​ണ്​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ർ ബോ​ബി​ച്ച​ൻ നീ​ധി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.