കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനവും ക്രിസ്തുമസ് ആഘോഷവും നടന്നു

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യി​ൽ കഴിഞ്ഞ രണ്ട് വർഷക്കാലം ഇടവകയിലെ കുടുംബക്കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂണിറ്റ്
ഭാരവാഹികളുടെ സമ്മേളനവും ക്രിസ്തുമസ് ആഘോഷവും ഡിസംബർ 23 നു ഞായറാഴ്ച നടന്നു. നിലവിലുള്ള ഭാരവാഹികളുടെ പ്രവർത്തന കാലാവധി സമാപനത്തോട് അനുബന്ധിച്ചായിരുന്നു സമ്മേളനം. ഇ​ട​വ​ക​യി​ലെ 81 കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അഞ്ഞൂറോളം ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ആ​ർ​ച്ച്പ്രീ​സ്റ്റ് റവ.​ ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​നി​യ​ർ സഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​റും സഹവി​കാ​രി​യു​മാ​യ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ​മാ​രാ​യ ബി​ജു താ​ന്നി​യ്ക്ക​ത​റ​പ്പി​ൽ, ജ​ന​ന​റ്റ് ടോ​മി, സോ​ണ് ലീ​ഡ​ർ​മാ​രാ​യ ഷൈ​ജു പാ​വു​ത്തി​യേ​ൽ, ജി​യോ ക​രി​കു​ളം, ഇ​മ്മാ​നു​വ​ൽ നി​ധീ​രി, സു​നി​ൽ ഒ​ഴു​ക്ക​നാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.