കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം സന്ദർശിക്കുന്നതിനായി എത്തിച്ചേർന്ന ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന് പള്ളിമേടയിലെ യോഗശാലയിൽ വെച്ച് ഇടവകപ്രതിനിധികൾ സ്വീകരണം നൽകി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, പള്ളി ട്രസ്റ്റിമാർ, യോഗപ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് മെത്രാനെ സ്വീകരിച്ചു.
ഉറവിടങ്ങളുടെ പുണ്യഭൂമിയാണ് കുറവിലങ്ങാടെന്ന് മാർ ജോൺ നെല്ലിക്കുന്നേലിനു നൽകിയ സ്വീകരണത്തിന് മറുപടിപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രളയദുരിതത്തിൽ ഇടുക്കി രൂപതയുൾക്കൊള്ളുന്ന പ്രദേശം ഉൾപ്പെട്ടപ്പോൾ സഭയും പാലാ രൂപതയും ഏറെ സഹായങ്ങൾ നൽകിയതായി ബിഷപ് ഓർമ്മിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കുറവിലങ്ങാട് ഇടവകയുടെ സാമ്പത്തിക സഹായം മാർ ജോൺ നെല്ലിക്കുന്നേൽ ഏറ്റുവാങ്ങി