എ​സ്എം​വൈ​എം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി

Spread the love

വിശ്വാസികൾ തിങ്ങി നിറഞ്ഞിരുന്ന ശ്രീലങ്കൻ തലസ്ഥാനത്തെ ദേവാലയങ്ങളിലും, മറ്റുചില ആഡംബര ഹോട്ടലുകളിലും ഈസ്റ്റർ ഞായറാഴ്ച നടന്ന ബോംബ് സ്പോടനകളിൽ മരണമടഞ്ഞവർക്കും പരുക്കേറ്റവർക്കും ഐക്യദാർഢ്യവും പ്രാർത്ഥനയുമായി കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യിലെ എ​സ്എം​വൈ​എം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി. ചൂടേറിയ ഇലക്ഷൻ പ്രവർത്തങ്ങൾക്കും വോട്ടിങ് ദിനത്തിനുമിടയിൽ സമയം കണ്ടെത്തിയാണ് എസ്എംവൈഎം പ്രവർത്തകർ പ്രാർത്ഥനക്കായി പള്ളിയിൽ ഒത്തുചേർന്നത്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ഭാ​ര​വാ​ഹി​ക​ൾ തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

വത്തിക്കാനിൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ, വിശ്വാസികൾക്കുനേരെ ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​ണെ​​​ന്നു പറഞ്ഞു. ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പ്രാ​​​ർ​​​ത്ഥ​​​ന​​​യ്ക്കാ​​​യി സ​​​മ്മേ​​​ളി​​​ച്ചി​​​രി​​​ക്കേ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തെ​​​യും ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ര​​​യാ​​​യ എ​​​ല്ലാ​​​വ​​​രെ​​​യും ഹൃ​​​ദ​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ത്തു​​​വ​​​യ്ക്കു​​​ന്നു. ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ർ​​​ക്കു വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു​​​വെ​​​ന്നും ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ മ​​​ട്ടു​​​പ്പാ​​​വി​​​ൽ നി​​​ന്നു ന​​​ഗ​​​ര​​​ത്തി​​​നും ലോ​​​ക​​​ത്തി​​​നും ആ​​​ശീ​​​ർ​​​വാ​​​ദം (​​​ഉ​​​ർ​​​ബി എ​​​ത് ഓ​​​ർ​​​ബി) ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

ഈ​​​സ്റ്റ​​​ർ ദി​​​വ്യ​​​ബ​​​ലി​​​യി​​​ലെ പ്ര​​​സം​​​ഗം ഒ​​​ഴി​​​വാ​​​ക്കി​​​യ മാ​​​ർ​​​പാ​​​പ്പ (ഉ​​​ർ​​​ബി എ​​​ത് ഓ​​​ർ​​​ബി) പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലും ആ​​​ഫ്രി​​​ക്ക​​​യി​​​ലും ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലും ന​​​ട​​​മാ​​​ടു​​​ന്ന അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ച്ചു. ഭി​​​ന്ന​​​ത മ​​​റ​​​ന്ന് സ​​​മാ​​​ധാ​​​ന​​​ത്തി​​​നു വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ളെ അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. സി​​​റി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​ക്കു രാ​​​ഷ്‌ട്രീയ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ യെ​​​മ​​​നി​​​ൽ പ​​​ട്ടി​​​ണി​​​യും യു​​​ദ്ധ​​​വും മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ര്യം പ്ര​​​ത്യേ​​​കം പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.

എ​സ്എം​വൈ​എം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി