ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വിലയിരുത്തി

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇന്നലെ പള്ളിമേടയിൽ ചേർന്ന യോ​ഗം അ​വ​ലോ​ക​നം ചെയ്തു.

ഒന്നാംനൂറ്റാണ്ടു മുതൽ ക്രൈസ്തവ സാന്നിധ്യം ഉണ്ടായിരുന്ന കുറവിലങ്ങാട്; പോർച്ചുഗീസ് അധിനിവേശത്തിൽ, ഗോവ മെത്രാനായിരുന്ന മെനെസിസ് (Aleixo de Menezes) വിളിച്ചുചേർത്ത 1599-ലെ ഉദയപേരൂർ സൂനഹദോസ് വരെ കുറവിലങ്ങാട് പകലോമറ്റം കുടുംബത്തിലെ അർക്കർദിയാക്കോന്മാരായിരുന്നു ഇന്ത്യ മുഴുവന്റെയും നസ്രാണിസമൂഹത്തിന്റെ തലവൻ. 17-ാം നൂറ്റാണ്ടിൽ നടന്ന കൂനൻകുരിശുസത്യവും തുടർന്ന് അർക്കദിയാക്കോനെ 1-ാം മാർതോമ്മയായി വാഴിച്ചതും, തുടർന്ന് റോമിൽനിന്നുണ്ടായ ഇടപെടലും തുടർന്ന് പഴയകൂറെന്നും പുത്തൻകൂറെന്നും നസ്രാണിസഭ രണ്ടു വിഭാഗങ്ങളായി ഭിന്നിക്കുകയും ചെയ്തപ്പോൾ പുത്തൻകൂർ വിഭാഗത്തിൽപെട്ട ധാരാളം നസ്രാണിമക്കൾ മാതൃഇടവകയായ കുറവിലങ്ങാട്ടുനിന്നും പലായനം ചെയ്ത്, മദ്ധ്യതിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി. അവരായിരുന്നു കുറവിലങ്ങാട്ടുനിന്നും ആദ്യമായി പ്രയാണം നടത്തിയ നസ്രാണികൾ. പിന്നീട് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉണ്ടായ ലോകമഹായുദ്ധങ്ങളെ തുടർന്ന് ലോകത്തിന്റെ പലഭാഗത്തും പട്ടിണിയും ദാരിദ്ര്യവും ഉടലെടുത്തപ്പോൾ കുറവിലങ്ങാട്ടും അതിന്റെ അലയൊലികൾ ഉണ്ടാവുകയും, പട്ടിണിയും ദാരിദ്ര്യവും മാറ്റാൻ ഭക്ഷ്യവിളകൾക്കായി കൂടുതൽ കൃഷിഭൂമി തേടി മലബാർ, ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് കുറവിലങ്ങാട്ടുനിന്നും ആൾക്കാർ കുടിയേറി. അതായിരുന്നു രണ്ടാമത്തെ കുടിയിറക്കം. പിന്നീട് ആധുനികകാലത്ത് വിദ്യാസമ്പന്നരായവർ ഉദ്യോഗത്തിനായി വിദേശരാജ്യങ്ങളിലേക്ക് വൻതോതിൽ കുടിയേറി.

അതിവിശാലമായിരുന്ന കുറവിലങ്ങാട് ഇടവക, വിശ്വാസികളുടെ സൗകര്യാർത്ഥം അതിരമ്പുഴ, കുടമാളൂർ, കോതനല്ലൂർ, മുട്ടുചിറ, ഇലഞ്ഞി, രാമപുരം തുടങ്ങി വിവിധ ഫൊറോനാകളായി തിരിഞ്ഞു കുറവിലങ്ങാട്ടുനിന്നു വേർപെടേണ്ട സാഹചര്യം ഉണ്ടായി.

അങ്ങനെ വിവിധ കാരണങ്ങളാൽ കുറവിലങ്ങാട് ഇടവകയിൽനിന്ന് വേർപെട്ടവരും എന്നാൽ പൂർവ്വികർ മുതൽ ജ​ന്മ​വും ക​ർ​മ്മവും വ​ഴി കു​റ​വി​ല​ങ്ങാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​ഗ​മം ആണ് 2019 സെ​പ്റ്റം​ബ​ർ ഒ​ന്നിനു ന​ട​ക്കു​ന്ന​ത്. ഇവരുടെ പ്ര​തി​നി​ധി​ക​ളാ​ണ് നസ്രാണി സം​ഗ​മ​ത്തി​നെ​ത്തു​ന്ന​ത്. മാ​ർ​ത്തോ​മ്മാ നസ്രാണി പാ​രമ്പ​ര്യം പേ​റു​ന്ന ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ര​ട​ക്കം ഒ​രു വേ​ദി​യി​ലെ​ത്തു​ന്ന സം​ഗ​മ​ത്തി​ലേ​ക്ക് വി​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര​ട​ക്കം ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

സംഗമത്തിൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം ഇതിനകം 7500 പി​ന്നി​ട്ടു. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന മി​സി​സാ​ഗ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി ആ​ദ്യഅം​ഗ​മാ​യി ജ​നു​വ​രി പ​തി​മൂ​ന്നി​നാണു ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചത്.

ലോകത്തിൽ ആദ്യമായിട്ട് മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണം, അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ഭരണസിരാകേന്ദ്രം, പ്ര​ഥ​മ ഏ​ത​ദ്ദേ​ശി​യ മെത്രാൻ പറമ്പിൽ ചാണ്ടി മെ​ത്രാ​ന്‍റെ (Alexander de Campo) കത്തീഡ്രൽ ദേവാലയം, പൊ​ന്തി​ഫി​ക്ക​ൽ അ​ധി​കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യ വി​കാ​രി ജ​ന​റാ​ൾ നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​രു​ടെ ജ​ന്മ​വും ക​ർ​മ്മ​വും ന​ട​ന്ന നാ​ട്, 475 വ​ർ​ഷം പിന്നിട്ട, തു​ട​ർ​ച്ച​യാ​യി ശ്രാ​ദ്ധം ന​ട​ത്തി​പ്പോ​രു​ന്ന പു​ണ്യ​ശ്ലോ​ക​ൻ പ​നങ്കു​ഴ​യ്ക്ക​ൽ വ​ല്യ​ച്ച​ന്‍റെ ഇ​ട​വ​ക, സിറോ മലബാർ സഭയിലെ പ്രഥമ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയം എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​ത്യേ​ക​ത​ക​ളും കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ച​രി​ത്ര​സ​വി​ശേ​ഷ​ത​ക​ളാ​ണ്.

നസ്രാണി മഹാസം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇന്നലെ നടന്ന നേ​തൃ​സം​ഗ​മം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ടി മൈ​ക്കി​ൾ, വി​വി​ധ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇന്നലെ പള്ളിമേടയിൽ ചേർന്നു