കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ്

Spread the love

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍. അസോസിയേഷന്‍ ഭാരവാഹികള്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. ചരിത്രത്തില്‍ നിര്‍ണായമാകുന്ന സംഗമത്തിന് ആതിഥ്യമരുളാനുള്ള കുറവിലങ്ങാടിന്റെ തീരുമാനം സഭാചരിത്രത്തോടുള്ള വന്ദനമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, കുവൈറ്റ് സീറോമലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കുരുവിള, നസ്രാണി സംഗമം ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി.ടി മൈക്കിള്‍, കണ്‍വീനര്‍ ജിയോ സിറിയക് കരികുളം, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഷാജിമോന്‍ മങ്കുഴിക്കരി, സംഗമം ഭാരവാഹികളായ ബെന്നി കൊച്ചുകിഴക്കേടം, റോബിന്‍ എണ്ണമ്പ്രായില്‍, ടോമി ജോസഫ് എണ്ണംപ്രായില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

https://www.facebook.com/media/set/?set=a.2175383585893067&type=3