ദേ​വ​മാ​താ കോ​ള​ജി​ൽ ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് വി​ജ​യ​ദി​ന​ത്തോ​ടെ

Spread the love

ദേ​വ​മാ​താ കോ​ള​ജി​ൽ ബി​രു​ദ​പ്ര​വേ​ശ​നം നേ​ടി​യെ​ത്തു​ന്ന ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് വി​ജ​യ​ദി​ന​ത്തോ​ടെ. ബി​രു​ദ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന ഇ​ന്ന് കോ​ള​ജി​ൽ വി​ജ​യ​ദി​നാ​ഘോ​ഷ​വും ന​ട​ക്കും.
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ആ​ദ്യ റാ​ങ്കു​ക​ള​ട​ക്കം നേ​ടി​യ​വ​രേ​യും എ ​പ്ല​സ് ജേ​താ​ക്ക​ളാ​യ 70 വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളേ​യും ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കും. സ​മ്മേ​ള​നം രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. ബി​രു​ദ ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് അ​റി​യി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ൻ​സൈ​റ്റ് മി​ഷ​ൻ കോ ​ഫൗ​ണ്ട​ർ സു​നി​ൽ ഡി. ​കു​രു​വി​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് , ബ​ർ​സാ​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജ്യോ​തി തോ​മ​സ്, പി​ടി​എ സെ​ക്ര​ട്ട​റി ഡോ. ​പ്രി​യ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.